നോയിഡ, ഗാസിയാബാദ് എന്നിവയുൾപ്പെടെ, രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും വായു മലിനീകരണം മോശം അവസ്ഥയിലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. വായുവിന്റെ ​ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപാവലി മുതൽ ഡൽഹിയിൽ വായു ​ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുകയാണ്. കുറച്ച് ദിവസങ്ങളിൽ അൽപ്പം ആശ്വാസം ലഭിച്ചെങ്കിലും നഗരം വീണ്ടും അപകടകരമായ അന്തരീക്ഷ മലിനീകരണം നേരിടുകയാണ്. രാജ്യ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വളരെ താഴ്ന്ന നിലയിലാണെന്ന് മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു.


വെള്ളിയാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക 342 ആയി. ഇത് വായു ​ഗുണനിലവാരത്തെ "അങ്ങേയറ്റം മോശം" വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ്. ശനിയാഴ്ച രാവിലെ രാജ്യതലസ്ഥാനത്ത് നേരിയ മൂടൽ മഞ്ഞ് കാണപ്പെട്ടു. വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതരായിക്കാനും നിങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കാനും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


ചെയ്യേണ്ടത്


1- നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ, കൂടുതൽ വെള്ളം കുടിക്കുക
2- നല്ല ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ സി, മഗ്നീഷ്യം, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
3- നിങ്ങളുടെ വീട്ടിലോ ഓഫീസിലോ തുളസി, മണി പ്ലാന്റ് തുടങ്ങിയ വായു ശുദ്ധീകരിക്കുന്ന ചെടികൾ വയ്ക്കുക
4- എയർ പ്യൂരിഫയർ അല്ലെങ്കിൽ നേസൽ ഫിൽട്ടറുകൾ ഉപയോഗിക്കാം.


ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ


1- നിങ്ങൾ മാലിന്യം കത്തിക്കരുത്, നിങ്ങളുടെ പ്രദേശത്ത് മാലിന്യങ്ങൾ കത്തിക്കാൻ ആരെയും അനുവദിക്കരുത്
2- മലിനീകരണമോ പുകമഞ്ഞിന്റെ അളവ് കൂടുതലോ ഉള്ളപ്പോൾ, പ്രധാനപ്പെട്ട കാര്യങ്ങൾക്കല്ലാതെ പുറത്ത് പോകുന്നത് ഒഴിവാക്കുക



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.