Ajwain water: 5 പ്രശ്നങ്ങൾക്ക് ഒറ്റ പ്രതിവിധി; അയമോദക വെള്ളം മാത്രം മതി
Ajwain water Health Benefits: ഏത് അസുഖവും ഭേദമാകാൻ പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് അയമോദകം.
ശരീരത്തിന് ഗുണം ചെയ്യുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ഇത് ഉപയോഗിച്ച് ശരീരത്തിലെ പല രോഗങ്ങളും മരുന്നില്ലാതെ തന്നെ ഭേദമാക്കാനാകും. ഏത് അസുഖം വന്നാലും അത് ഭേദമാകാൻ പണ്ട് മുതൽ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ് അയമോദകം. നിരവധി പ്രശ്നങ്ങൾക്കുള്ള ലളിതവും ഫലപ്രദവുമായ പ്രതിവിധിയാണ് അയമോദക വെള്ളം. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് അയമോദക വെള്ളം സഹായിക്കുന്നു. അയമോദക വെള്ളത്തിൻ്റെ അത്തരം 5 ഗുണങ്ങൾ നോക്കാം.
1. ബാക്ടീരിയയുടെ വളർച്ച തടയുന്ന ആൻ്റി മൈക്രോബയൽ ഗുണങ്ങൾ അയമോദകത്തിലുണ്ട്. ഇത് അണുബാധയ്‌ക്കെതിരെ പോരാടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ALSO READ: മുടി കാട് പോലെ വളരും; മുരിങ്ങാപ്പൂ സൂപ്പ് ഈ രീതിയിൽ തയ്യാറാക്കൂ
2. അയമോദക വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
3. അയമോദക വെള്ളം രക്തക്കുഴലുകളെ വിശ്രമിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു.
4. പെപ്റ്റിക് അൾസർ, ദഹനക്കേട് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അയമോദക വെള്ളത്തിലുണ്ട്.
5. അയമോദക വെള്ളം ചുമയെ പ്രതിരോധിക്കുന്ന ഒന്നാണ്. ഇത് ചുമ, ജലദോഷം, കഫം എന്നിവയെ നിയന്ത്രിക്കുന്നു. ഇത് എയർവേകൾ വൃത്തിയാക്കാൻ സഹായിക്കുന്നു.
രാത്രിയിൽ അയമോദകം വെള്ളത്തിൽ കുതിർത്ത് രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കാം. അയമോദക വെള്ളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ വെറുംവയറ്റിലും രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പും ആണ്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.