മുംബൈ :  അംബാനി കുടുംബത്തിൽ ഒരു പെൺകുഞ്ഞ് പിറന്നു. ആകാശ് അംബാനി-ശ്ലോക മെഹ്ത ദമ്പതികൾക്കാണ് പെൺകുഞ്ഞ് പിറന്നത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞാണ്. നിത അംബാനിയുടെ മുംബൈയിലുള്ള കൾച്ചറുൾ സെന്റർ അവതരിപ്പിക്കുന്ന വേളയിലാണ് ശ്ലോക രണ്ടാമത് ഗർഭം ധരിച്ചുയെന്ന വാർത്ത പുറംലോകം അറിയുന്നത്. ഇപ്പോൾ അംബാനി കുടുംബത്തിൽ ഏറ്റവും ഇളയാളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് വയസുകാരനായ പൃഥ്വി ആകാശ് അംബാനിയാണ് ദമ്പതികളുടെ ആദ്യ കുട്ടി. പെൺകുഞ്ഞ് പിറന്നതിന് പിന്നാലെ വിവിധ മേഖലയിൽ നിന്നും ദമ്പതികൾക്ക് ആശംസ പ്രവാഹമാണ് ലഭിക്കുന്നത്.


ALSO READ : Mani Ratnam: മണിരത്നത്തിന്റെ സംവിധാനത്തിൽ വിക്രമും ഐശ്വര്യ റായും വീണ്ടും ഒന്നിക്കുന്നു? ആകാംക്ഷയിൽ പ്രേക്ഷകർ


അതേസമയം ആകാശ് ശ്ലോക ദമ്പതികൾ അതീവ സ്വകാര്യമായ ജീവിതമാണ് കൊണ്ടുപോകുന്നത്. മുംബൈയിലെ പപ്പിറാസികളുടെ മുന്നിലേക്ക് അധികം തങ്ങളുടെ ജീവിതശൈലി ഇരുവരും കാഴ്ചവെക്കാറുമില്ല. റിയൽ എസ്റ്റേറ്റ് കമ്പനിയായ റോസി ബ്ലുവിന്റെ ഉടമയായ റസ്സൽ മെഹ്തയുടെ മകളാണ് ശ്ലോക മെഹ്ത.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.