ഇത് വെറും ലഹങ്കയല്ല! തയ്യാറാക്കിയത് 3000 മണിക്കൂറുകൊണ്ട്... മെഹന്ദി ചടങ്ങിന് ആലിയ ധരിച്ച വസ്ത്രം ഏറ്റെടുത്ത് ആരാധകർ
ബോളിവുഡും ആരാധകരും ഒരു പോലെ കാത്തിരുന്ന താരവിവാഹമായിരുന്നു റൺബീർ-ആലിയ വിവാഹം. ഏപ്രിൽ 14 ന് ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്‌റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. 5 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മുംബൈ: ബോളിവുഡും ആരാധകരും ഒരു പോലെ കാത്തിരുന്ന താരവിവാഹമായിരുന്നു റൺബീർ-ആലിയ വിവാഹം. ഏപ്രിൽ 14 ന് ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്‌റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. 5 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങിന് ആലിയ ധരിച്ച വസ്ത്രമാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് ആലിയ മെഹന്ദിക്ക് ധരിച്ചത്. ലെഹങ്കയിൽ അതീവ സുന്ദരിയായ ആലിയയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മനീഷ് മൽഹോത്രയാണ് മെഹന്ദി ചടങ്ങിനായി വസ്ത്രം ഒരുക്കിയത്.
ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ലെഹങ്കക്കായി 180 ഓളം തുണികളാണ് ഉപയോഗിച്ചത്. 3000 മണിക്കൂർ കൈപ്പണി ചെയ്താണ് അതി മനോഹരമായ ലെഹങ്ക നിർമ്മിച്ചത്. കശ്മീരി, ചിങ്കാരി നൂലുകൾ ഉപയോഗിച്ച് ആലിയയുടെ ജീവിതത്തിലെ പ്രധാന ഓർമ്മകളുടെ സംഗമമാണ് ലെഹങ്കയിൽ ഒരുക്കിയത്. ലെഹങ്കയുടെ ബ്ലൗസിനുമുണ്ട് ഏറെ പ്രത്യേകതകൾ. ഇത് മനീഷ് മൽഹോത്ര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ച് പറഞ്ഞിട്ടുമുണ്ട്.
പൂക്കൾ കൊണ്ടുള്ള വളകളാണ് മെഹന്ദി ലുക്കിൽ ആലിയ തെരഞ്ഞെടുത്തത്. ഫ്ലോറൽ ആർട്ട് ആൻഡ് ഡിസൈൻ സ്റ്റുഡിയോ എന്ന ലേബലിൽ നിന്നുള്ളതാണ് ഈ ബ്ലേസ്ലെറ്റുകൾ. പൂക്കൾ കൊണ്ട് നിർമ്മിച്ചവയാണ് ഈ ബ്രേസ്ലെറ്റുകൾ എന്ന് ആർട്ട് സ്റ്റുഡിയോ വ്യക്തമാക്കുന്നു. ചെറിയ മുത്തുകളും പൂവിൽ തുന്നി ചേർത്തിട്ടുണ്ട്. ഫ്ളോറൽ ബ്രേസ്ലെറ്റിന്റെ ഒരു ജോഡിയുടെ വില 2500 രൂപയാണെന്നാണ് വിവരം .
ആലിയ- രൺബീർ താര വിവാഹത്തിന്റെ ആഘോഷം ഇതുവരേയും സോഷ്യൽ മീഡിയയിൽ അവസാനിച്ചിട്ടില്ല. ഇരുതാരങ്ങളുടേയും ആരാധകർ ഓരോ ചെറിയ സംഭവങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...