നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള സസ്യമാണ് കറ്റാർ വാഴ. പുരാതന കാലം മുതൽ ഇത് വിവിധ രോ​ഗങ്ങൾ ശമിപ്പിക്കുന്നതിനായി ഉപയോ​ഗിക്കുന്നു. ഇതിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. മുറിവുകൾ, പൊള്ളൽ, ചർമ്മത്തിലെ തിണർപ്പ് എന്നിവയെ ശമിപ്പിക്കാൻ കറ്റാർവാഴ മികച്ചതാണ്. കറ്റാർ വാഴ ജെൽ ശക്തമായ പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. ഇത് ശരീരത്തിൽ നിന്ന് ഈർപ്പം നഷ്ടപ്പെടുന്നത് തടയുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കറ്റാർ വാഴയുടെ ഗുണങ്ങൾ:


കറ്റാർ വാഴ ജെൽ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് ചർമ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇത് ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ്.


കറ്റാർ വാഴ ജെൽ അല്ലെങ്കിൽ ജ്യൂസ് ചർമ്മത്തിൽ നേരിട്ട് പുരട്ടാം. കറ്റാർവാഴയുടെ ഇലകൾക്കടിയിലുള്ള പൾപ്പാണ് ഉപയോ​ഗിക്കേണ്ടത്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുന്നു.


കറ്റാർ വാഴ ജെൽ ദിവസവും മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ചർമ്മത്തെ മൃദുവാക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. 


കറ്റാർ വാഴ പതിവായി ഉപയോഗിക്കുന്നത്, ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുകയും ചർമ്മത്തെ മിനുസമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.


ALSO READ: Eris: എന്താണ് EG.5.1? യുകെയിൽ അതിവേഗം പടരുന്ന പുതിയ കോവിഡ് വേരിയന്റിന്റെ അടയാളങ്ങളും ലക്ഷണങ്ങളും ചികിത്സയും അറിയാം


ശൈത്യകാലത്തും വേനൽക്കാലത്തും കറ്റാർ വാഴ ജെൽ പുരട്ടുന്നത് ഉപയോഗപ്രദമാണ്. മഞ്ഞുകാലത്ത് വരൾച്ച ഒഴിവാക്കാനും ചർമ്മത്തെ മൃദുലമാക്കാനും ഇത് സഹായിക്കുന്നു.


കറ്റാർ വാഴ ജെൽ പുരട്ടുന്നത് എല്ലാ ചർമ്മ തരങ്ങൾക്കും അനുയോജ്യമാണ്. ഇത് ചർമ്മത്തിലെ എണ്ണമയം നീക്കി ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു.


40 മില്ലി മിനറൽ വാട്ടർ, 3 ടീസ്പൂൺ കറ്റാർ വാഴ, 2 തുള്ളി ടീ ട്രീ ഓയിൽ എന്നിവ എടുക്കുക. ഇത് മിക്സ് ചെയ്ത് ഒരു ചെറിയ സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. മുഖക്കുരു ഉള്ള സ്ഥലങ്ങളിലോ സ്പ്രേ ചെയ്യുക. കണ്ണുകൾ ഒഴിവാക്കുക. ഇപ്രകാരം ചെയ്യുന്നത് മുഖക്കുരു ഒഴിവാക്കാൻ സഹായിക്കും.


കറ്റാർ വാഴ മുടിയിലും ഉപയോഗിക്കാം.കറ്റാർ വാഴയുടെ ജെൽ മുടിയിൽ പുരട്ടി 20 മിനിറ്റിനു ശേഷം സാധാരണ തണുത്ത വെള്ളത്തിൽ കഴുകി കളയാം. വളരെ വരണ്ടതും പരുക്കനും പൊട്ടുന്നതുമായ മുടിക്ക് ഒരു മുട്ട, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു നാരങ്ങയുടെ നീര്, ഒരു ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ എന്നിവ നന്നായി യോജിപ്പിക്കുക. മുടിയിൽ പുരട്ടി പ്ലാസ്റ്റിക് ഷവർ ക്യാപ് ധരിക്കുക. അര മണിക്കൂർ കഴിഞ്ഞ് മുടി കഴുകുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.