Aluminum Foil Issues: അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയാറുണ്ടോ? സൂക്ഷിക്കണം
വാസ്തവത്തിൽ, അലുമിനിയം ഫോയിലിൽ ശുദ്ധമായ അലുമിനിയം അടങ്ങിയിട്ടില്ല, അത് ആദ്യം മനസ്സിലാക്കണം (Aluminum Foil Food Packaging)
Aluminum Food Packing: ഭക്ഷണം പായ്ക്ക് ചെയ്യാൻ പ്ലാസ്റ്റിക്കിനേക്കാൾ ഏറ്റവും നല്ലത് ഒരു പക്ഷെ അലുമിനിയം ഫോയിലായിരിക്കും.ഇതിൽ ഭക്ഷണം പാക്ക് ചെയ്യുന്നതിലൂടെ ഭക്ഷണം ചൂടാറെതെയും ഫ്രേഷായും നിൽക്കും. എങ്കിലും അലുമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോ എന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ച നടക്കുന്നുണ്ട്. അൽപ്പം കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് അറിഞ്ഞിരുന്നാൽ ചിലപ്പോൾ അലുമിനിയം ഫോയിൽ തന്നെ നിങ്ങൾ ഉപേക്ഷിക്കും. അവ പരിശോധിക്കാം.
അലുമിനിയം ഫോയിൽ എങ്ങനെയാണ് നിർമ്മിക്കുന്നത്
വാസ്തവത്തിൽ, അലുമിനിയം ഫോയിലിൽ ശുദ്ധമായ അലുമിനിയം അടങ്ങിയിട്ടില്ല. അലുമിനിയം അടങ്ങിയ ലോഹമാണ് ഇതിലുള്ളത്. റോളിങ്ങ് മിൽ എന്ന യന്ത്രത്തിലാണ് അലുമിനിയം ഫോയിൽ ഉണ്ടാക്കുന്നത്. 0.01% ആണ് ഇതിൻറെ മർദ്ദം. ഇത്തരത്തിൽ തയ്യാറാക്കിയ ലോഹം തണപ്പിച്ച് നേർത്താണ് അലുമിനിയം ഫോയിൽ ഉണ്ടാക്കുന്നത്.
Also Read: Mouth Ulcer Remedys:വായിലെ മുറിവ് ക്യാൻസറാകില്ല; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്
അലൂമിനിയം ഫോയിൽ എത്രത്തോളം സുരക്ഷിതം
വിദഗ്ധരുടെ അഭിപ്രായത്തിൽ, അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് അപകടകരമല്ല, പക്ഷേ ഭക്ഷണം അതിൽ വളരെക്കാലം സൂക്ഷിക്കാൻ പാടില്ല. 4 മുതൽ 5 മണിക്കൂർ വരെ ഭക്ഷണം അലുമിനിയം ഫോയിലിൽ സൂക്ഷിക്കുന്നത് ദോഷം ചെയ്യും. അതിനാൽ നിങ്ങൾ എപ്പോൾ ഭക്ഷണം അലുമിനിയം ഫോയിലിൽ സൂക്ഷിക്കുന്നുവോ, ഫോയിലിൽ നിന്ന് ഭക്ഷണം പുറത്തെടുക്കുമ്പോൾ അതിൽ ഫോയിലിൻറെ അംശം ഉണ്ടോ എന്ന് പരിശോധിക്കുക.
Also Read: ഫ്രിഡ്ജിൽ ഓർമ്മിക്കാതെപോലും ഈ പച്ചക്കറികൾ സൂക്ഷിക്കരുത്..!
അലൂമിനിയം ഫോയിലിന് പകരം
നിങ്ങളുടെ ഭക്ഷണം ഫ്രഷായും ചൂടായും നിലനിർത്താൻ നിങ്ങൾക്ക് മസ്ലിൻ തുണി, ഫുഡ് ഗ്രേഡ് ബ്രൗൺ പേപ്പർ അല്ലെങ്കിൽ ബട്ടർ പേപ്പർ എന്നിവ ഉപയോഗിക്കാം. ഇവയെല്ലാം തന്നെ ഭക്ഷണത്തിൻറെ ചൂട് നില നിർത്താൻ സഹായിക്കുന്നവയാണ്. അത് കൊണ്ട് തന്നെ അലൂമിനിയം ഫോയിലിന് പകരമായി ഇവയെല്ലാം ഉപയോഗിക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...