Lemon Water Benefits: അത്ഭുതകരമായ ഗുണങ്ങളാണ് നാരങ്ങ വെള്ളത്തിന് ഉള്ളത്.  നാരങ്ങ വെള്ളം  ആരോഗ്യത്തിന്  നല്‍കുന്ന അത്ഭുതഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ ആരും ഇത് ഒഴിവാക്കില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണം കഴിച്ചതിന് ശേഷം ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുക, അത്ഭുതകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. നാരങ്ങ വെള്ളം ആരോഗ്യത്തിന് ഏറെ  ഗുണം ചെയ്യും. ഇത് കുടിക്കാൻ വളരെ രുചികരം മാത്രമല്ല, ആരോഗ്യകരവുമാണ്. 


Also Read: Weak Immunity: നിങ്ങളെ കൂടെക്കൂടെ രോഗം ബാധിക്കാറുണ്ടോ? കാരണമിതാണ്, എങ്ങിനെ പരിഹരിക്കാം


പലരും, രാവിലെ വെറും വയറ്റില്‍  തേൻ കലർത്തിയ നാരങ്ങാ വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നു. ഇത്  പ്രതിരോധശേഷി  വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. എന്നാല്‍, ഭക്ഷണം കഴിച്ചതിന് ശേഷം ഒരു ഗ്ലാസ് ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിയ്ക്കുന്നത് ശീലമാക്കൂ, നിങ്ങളുടെ ആരോഗ്യത്തില്‍ ഉണ്ടാകുന്ന മാറ്റം നിങ്ങളെ അതിശയിപ്പിക്കും. അതായത്,  നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിക്കുകയും ആമാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാകുകയും  ചെയ്യും. 


Also Read:  Indian Gooseberry: പ്രതിരോധശേഷിയ്ക്കും നിത്യ യൗവനത്തിനും ദിവസവും കഴിയ്ക്കാം നെല്ലിക്ക


ഭക്ഷണം കഴിച്ചതിന് ശേഷം ചെറു ചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന്  അറിയാം 


1.  വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. അതായത്, ഭക്ഷണത്തിന് ശേഷം  ചെറു ചൂടുള്ള   നാരങ്ങ വെള്ളം കുടിയ്ക്കുന്നത് ദഹനത്തിന് സഹായിക്കുന്നു. കൂടാതെ, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിയ്ക്കുന്നു. അതിനാൽ, ഭക്ഷണം കഴിച്ചതിന് ശേഷം ഒരു ഗ്ലാസ് ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിയ്ക്കുന്നത് ശീലമാക്കാം  


2. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ വെള്ളം സഹായിയ്ക്കുന്നു.  അതായത്, ചെറു ചൂടുവെള്ളവും ചെറുനാരങ്ങയും ചേര്‍ന്ന മിശ്രിതം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായകമാണ്.  ഇത്, ജലദോഷം, പനി എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. 


3. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.  നമുക്കറിയാം, ഡിടോക്സ് പാനീയങ്ങളിൽ ഏറ്റവും മികച്ച ഒന്നാണ് നാരങ്ങാവെള്ളം. നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും ദോഷകരമായ കണങ്ങളെയും പുറന്തള്ളാൻ ഇത് സഹായിക്കുന്നു. അതിനാല്‍, ദിവസവും ഭക്ഷണത്തിന് ശേഷം നാരങ്ങാവെള്ളം കുടിയ്ക്കുന്നത്‌ ഒരു ശീലമാക്കാം.  


4. ഹൃദയാരോഗ്യത്തിന് ഉത്തമം 
 
പതിവ് ഭക്ഷണത്തിന് ശേഷം  ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിയ്ക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. മാത്രമല്ല ദിവസവും ഭക്ഷണം കഴിച്ചതിന് ശേഷം നാരങ്ങാവെള്ളം കുടിച്ചാൽ ഹൃദയാഘാതവും പക്ഷാഘാതവും പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകില്ല.


അതുകൂടാതെ, നാരങ്ങ വെള്ളം നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല.  എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. ഒരു എനര്‍ജി ഡ്രിങ്ക് ആയ നാരങ്ങ വെള്ളം കുടിയ്ക്കുന്നത്  യുവത്വം നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.