Health Benefits of Orange Peel:  ഇന്ത്യയിൽ ഓറഞ്ച് ധാരാളമായി കിട്ടാറുണ്ട് അതിന്റെ ഉത്പാദനവും വളരെ കൂടുതലാണ്.  ഒരു വിധപ്പെട്ട എല്ലാവർക്കും ഓറഞ്ച് വളരെ ഇഷ്ടമാണ് അതിന്റെ പുളിയും മധുരവും എല്ലാവർക്കും ഇഷ്ടമാണ്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, കാൽസ്യം, ഫോളേറ്റ് എന്നിവ ആരോഗ്യത്തിന് ഗുണകരമാണ്. നാം സാധാരണ ഓറഞ്ച് കഴിക്കുകയും അതിന്റെ തൊലി കളയുകയുമാണ് ചെയ്യാറ് എന്നാൽ  ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് തൊലിയുടെ ഗുണങ്ങൾ നഷ്ടപ്പെടുമെന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Jackfruit Seeds Benefits: ഓർമ്മിക്കാതെ പോലും ചക്കക്കുരു വലിച്ചെറിയരുത്, ഗുണം അറിഞ്ഞാൽ ഞെട്ടും!


ഓറഞ്ച് തൊലിയുടെ അത്ഭുതകരമായ 5 ഗുണങ്ങൾ (5 amazing benefits of orange peel)


1. ചർമ്മത്തിന് നല്ലത് (Good for Skin)


ഓറഞ്ച് തൊലി നമ്മുടെ ചർമ്മത്തിന് വലിയൊരു അനുഗ്രഹമാണ്.  നിങ്ങളുടെ ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ നിങ്ങൾക്ക് മറ്റ് മരുന്നിനേക്കാൾ ഉപയോഗമുണ്ടാകും ഓറഞ്ച് തൊലി കൊണ്ട്.   അതായത് ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചശേഷം അതിനെ തേനിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇതിൽ നിന്നും മുഖത്ത് തിളക്കം വരുകയും പാടുകൾ മാറുകയും ചെയ്യും.


2. ഉറക്കത്തിനും നല്ലത് 


ഇനി നിങ്ങൾക്ക് സ്വസ്ഥമായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഇതിനായി ഓറഞ്ച് തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ആ വെള്ളം കുടിക്കുക.  ഇത് പതിവായി ചെയ്താൽ രാത്രിയിൽ നല്ല ഉറക്കം ലഭിക്കും.


Also Read: Diet Tips: കറുവപ്പട്ടയും ജീരകവും വരെ നിങ്ങളുടെ വെയിറ്റ് കുറപ്പിക്കുമെന്ന് അറിയുമോ?


3. പ്രതിരോധശേഷി ബൂസ്റ്റ് ചെയ്യും (Immunity Will Boost)


ഓറഞ്ച് തൊലിയിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.  കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് എപ്പോഴും പറയാറുണ്ടല്ലോ?  അതിന് ഏറ്റവും നല്ല ഒന്നാണ് ഈ ഓറഞ്ചിന്റെ തൊലി.  ഇതിനായി ഓറഞ്ച് തൊലി ചൂടുവെള്ളത്തിൽ കഴുകിയ ശേഷം കഴിക്കുക. ചിലർക്ക് പഞ്ചസാരയും നാരങ്ങയും ചേർത്ത് ഓറഞ്ച് തൊലി കഴിക്കുന്നത് വളരെ ഇഷ്ടമാണ്.


4. ഹെയർ കണ്ടീഷണർ (Hair Conditioner)


നമ്മൾ പലപ്പോഴും വിപണിയിൽ നിന്നുള്ള വിലകൂടിയതും കെമിക്കൽ നിറഞ്ഞതുമായ കണ്ടീഷണറുകളാണ് ഉപയോഗിക്കാറുള്ളത്.  എന്നാൽ ഇതിനായി ഓറഞ്ച് തൊലി വളരെ ഫലപ്രദമാണെന്ന് നിങ്ങൾക്കറിയാമോ. ഈ തൊലിയിൽ ക്ലൻസിംഗ് ഗുണം അടങ്ങിയിട്ടുണ്ട് അത് മുടിക്ക് വളരെയധികം നല്ലതാണ്.  ഇതിനായി ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പൗഡർ ഉണ്ടാക്കിയ ശേഷം അതിനെ ഒരു പീൽ പോലെ മുടിയിൽ പുരട്ടുക.  ശേഷം കുറച്ചു നേരം കഴിഞ്ഞു മുടി കഴുകിയാൽ മുടി നന്നായി തിളങ്ങുന്നത് കാണാൻ കഴിയും.


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


5. താരനിൽ നിന്നും രക്ഷ (Freedom from Dandruff)


മുടിയിലെ താരൻ ആരെങ്കിലും കണ്ടാൽ പിന്നെ വലിയ നാണക്കേടാണ്.  ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച ശേഷം അതിൽ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് മുടിയിയിൽ പുരട്ടുക.  ഇത് താരനിൽ നിന്നും മോചനം നേടാൻ നിങ്ങളെ സഹായിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.