Walking Benefits: ശരീരത്തിന്‍റെ  ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. എന്നാല്‍,  ഏറെ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്നതും  ഏറ്റവും നല്ല വ്യായാമവുമാണ് നടത്തം. ദിവസേന അര മണിക്കൂറെങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാം.. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ പ്രത്യേക Lifestyle മൂലം  ആളുകള്‍ ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. അതിനാല്‍തന്നെ ശരിയായ വ്യായാമം ഏറെ ആവശ്യമാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം.   


Also Read:  Water in Copper Vessel: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം ശരീരത്തിന് അമൃത്  


 ദിവസവും 10 മിനിറ്റ് വേഗത്തില്‍ നടക്കുന്നത് ദീര്‍ഘായുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.  അതായത് വേഗത കുറഞ്ഞ് നടക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗത്തില്‍ നടക്കുന്നവര്‍ക്ക് 20 വര്‍ഷം വരെ ആയുസ് കൂടുതലുണ്ടെന്നും പഠനത്തില്‍ പറയുന്നു.  


നിങ്ങളുടെ ശരീരത്തിലും ആരോഗ്യത്തിലും അത്ഭുതകരമായ മാറ്റം കാണാമെങ്കില്‍ ദിവസേന നടത്തം പതിവാക്കാം... 


ദിവസേന നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം... 


1. ശരീരഭാരം കുറയ്ക്കാം
വേഗതയുള്ള നടത്തം കലോറി  എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. മാത്രമല്ല ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി‌രിക്കാനും സഹായിക്കും.


2. രക്തസമ്മര്‍ദ്ദം കുറയും 
ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മര്‍ദം  (Blood Pressure) കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് ​ഗവേഷകര്‍ പറയുന്നു. പതിവായുള്ള നടത്തം ഓര്‍മശക്തിയെ വര്‍ദ്ധിപ്പിക്കാന്‍  സഹായിക്കും. 


3. പ്രമേഹത്തെ ചെറുക്കാം


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു.


4. ആരോഗ്യത്തോടെയിരിക്കാം


പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം മികച്ചൊരു വ്യായാമമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.