Benefits of eating Banana: പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് ഡയറ്റ് എക്‌സ്‌പെർട്ട്സുകൾ പറയുന്നത് അറിയാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Banana Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'പഴം' കഴിക്കരുത്


ദിവസവും 1 വാഴപ്പഴം കഴിക്കുന്നത് പല രോഗങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.  വാഴപ്പഴത്തിൽ  നധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുപോലെ ധാരാളം കാർബോഹൈഡ്രേറ്റും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ശരീരത്തെ ഊർജ്ജസ്വലമാക്കുകയും ക്ഷീണം കുറയുകയും ചെയ്യുന്നു. രാവിലെ വ്യായാമത്തിന് മുമ്പ് നിങ്ങൾ രണ്ട് പഴം കഴിച്ചാൽ വ്യായാമ സമയത്ത് നിങ്ങൾക്ക് വലിയ ക്ഷീണം അനുഭവപ്പെടില്ല. വാഴപ്പഴത്തിൽ ധാരാളം പോഷകങ്ങൾ (nutrients found in bananas) കാണപ്പെടുന്നു.


Also Read: Fenugreek | ഉലുവ ആള് നിസാരക്കാരനല്ല; ഉലുവയുടെ ഈ ആറ് ഔഷധ ​ഗുണങ്ങൾ അറിയാമോ?


വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പരിശോധിച്ചാൽ അതിൽ വിറ്റാമിൻ-എ, വിറ്റാമിൻ-ബി, മഗ്നീഷ്യം കൂടാതെ വിറ്റാമിൻ-സി, പൊട്ടാസ്യം, വിറ്റാമിൻ-ബി6, തയാമിൻ, റൈബോഫ്ലേവിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ 64.3 ശതമാനം വെള്ളവും 1.3 ശതമാനം പ്രോട്ടീനും 24.7 ശതമാനം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമാണ്.


Also Read: 7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം, DA 3% വർധിച്ചു! 


വാഴപ്പഴം കഴിക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ (Amazing benefits of eating banana)


>> വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിച്ച് ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നു. 
>> ദിവസവും പഴവും പാലും കഴിക്കുന്നതിലൂടെ ഒരു വ്യക്തി കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഫിറ്റായി മാറുകയും അവന്റെ ശരീരത്തിലെ ശക്തിയും വർധിക്കുന്നു. 
>> വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ അമിനോ ആസിഡ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
>> വ്യായാമത്തിന് 30 മിനിറ്റ് മുമ്പ് വാഴപ്പഴം കഴിക്കുക. ഇത് നിങ്ങൾക്ക് നിങ്ങളുടെ വർക്കൗട്ടുകൾക്ക് ഊർജം നൽകുമെന്ന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായകമാണ്
>> ആർത്തവ സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാൻ വാഴപ്പഴം സഹായിക്കുന്നു.
>> വാഴപ്പഴത്തിൽ മതിയായ ഇരുമ്പ് കാണപ്പെടുന്നു, ഇത് വിളർച്ചയുടെ സാധ്യത കുറയ്ക്കുന്നു.


ശ്രദ്ധിക്കുക വാഴപ്പഴം കഴിക്കാൻ പറ്റിയ സമയം രാവിലെ 8 മുതൽ 9 വരെയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.