ഭക്ഷണത്തിന് മണവും രുചിയും നൽകുന്ന  ഭക്ഷണ വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി. ഇതിൽ ആന്റിഓക്‌സിഡന്റ് ഒരുപാടുണ്ട് . ഇതിലെ അലിസിനാണ് ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്നത്. വെളുത്തുളളി നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ പലതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ഇവ അറിയപ്പെടുന്നു. 
ഭക്ഷണത്തിന്  രുചിയും മണവും നൽകുന്നതിനും അച്ചാറുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനും വെളുത്തുള്ളി സാധാരണയായി ഉപയോഗിച്ചുവരുന്നു.


അറിയാം വെളുത്തുളളിയുടെ ഗുണങ്ങൾ


*വില്ലൻ ചുമ മാറാൻ വെളുത്തികഴിക്കുന്നത് നല്ലതാണ്.
*കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി.
* ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.
*വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്.
*വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും.
*തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ അമിതരക്തസമ്മർദം കുറയും.
* വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്.
* ഉദരത്തിൽ കാണപ്പെടുന്ന ചിലയിനം കാൻസറുകൾക്കും വെളുത്തുള്ളി പ്രയോജനം ചെയ്യും.
* വെളുത്തുള്ളി തലച്ചോറിന്റെ ആരോഗ്യസംരക്ഷണത്തിന് ഗുണം ചെയ്യും.
*അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങൾക്കെതിരെയും വെളുത്തുളളി കഴിക്കുന്നത് നല്ലതാണ്.
*വെളുത്തുളളി പച്ചയ്ക്ക് ചവയ്ച്ച്  കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
*വെളുത്തുള്ളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്  ഷുഗർ ലെവൽ നിയന്ത്രണത്തിന് ഏറ്റവും വലിയ സഹായം ചെയ്യും.


വെളുത്തുള്ളിയുടെ ഉപയോഗം പല വിധത്തില്‍ ആരോഗ്യം നല്‍കുന്നുണ്ടെങ്കിലും അനാരോഗ്യത്തിന്റെ കാര്യത്തില്‍ അത്രത്തോളം തന്നെ മുന്നില്‍ നില്‍ക്കുന്നതാണ് ഇത്. എന്നു കരുതി വെളുത്തുള്ളി പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. ഏത് വസ്തുവും ഉപയോഗം വര്‍ദ്ധിച്ചാല്‍ അതുണ്ടാക്കുന്ന സൈഡ് എഫക്ട് പോലെ തന്നെയാണ് എപ്പോഴും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.