Ghee Benefits: നമ്മുടെ  അടുക്കളകളിലെ ഏറ്റവും അമൂല്യമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് നെയ്യ്.  ആയുർവേദ ഔഷധവിധികളിൽ പ്രധാനിയായ നെയ്യ് അതിശയിപ്പിക്കുന്ന രോഗശാന്തി ഗുണങ്ങൾ ഉള്ള ഒന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കറികള്‍, മധുര പലഹാരങ്ങള്‍ എന്നുവേണ്ട  ഒട്ടുമിക്ക വിഭവങ്ങളിലും നെയ്യ് ഒരു പ്രധാന ചേരുവയാണ്.  നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശുദ്ധീകരിച്ച എണ്ണകളുടെ ഉപയോഗത്തിന് പകരം നെയ്യ് തിരഞ്ഞെടുക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമാകും. 


Also Read:   Dry Fruits Benefits: ഈ ഡ്രൈ ഫ്രൂട്ട്‌സ് കുതിര്‍ത്ത് കഴിച്ചാല്‍ ഗുണം ഇരട്ടി


ലയിക്കുന്ന ഫാറ്റി വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ബ്യൂട്ടിറിക് ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് നെയ്യ്. ഇത്, ശരീരഭാരം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്. സൗന്ദര്യസംരക്ഷണ ത്തിന് നെയ്യ് മികച്ചതാണ്.   ചർമ്മത്തിലും മുടിയിലുമെല്ലാം നെയ്യ് ഉപയോഗിക്കാം, അത്ഭുതകരമായ ഗുണങ്ങളാകുംലഭിക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട.


Also Read:  Optical Illusion: 12 സെക്കന്‍ഡിനുള്ളില്‍ കുളത്തില്‍ മറഞ്ഞിരിയ്ക്കുന്ന മുതലയെ കണ്ടെത്താമോ?


എന്നാല്‍, കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമ്പോള്‍  നെയ്യ് കൂടുതല്‍ കഴിയ്ക്കുന്നത് ഉത്തമമാണ്.   പ്രത്യേകിച്ചും തണുപ്പുകാലത്തെ അതിജീവിക്കാന്‍ നെയ്യ് ഏറെ സഹായിയ്ക്കും.  കുടലിന്‍റെ ആരോഗ്യത്തിനും ചുമ, ജലദോഷം മുതലായ ആരോഗ്യപ്രശ്‌നങ്ങളെ നിയന്ത്രിക്കാനും നെയ്യ് സഹായിക്കും.  


Also Read:  Fenugreek Powder With Milk: ദിനവും ചെറു ചൂടുള്ള പാലിൽ ഉലുവപൊടി ചേർത്തു കുടിക്കൂ.. ലഭിക്കും ഈ മികച്ച ഗുണങ്ങൾ!


ശൈത്യകാലത്ത് പാചകത്തിന് ഏറ്റവും അനുയോജ്യമാണ് നെയ്യ്. ഭക്ഷണപദാര്‍ത്ഥങ്ങളുടെ സ്വാഭാവിക രുചി നഷ്ടപ്പെടാതിരിക്കാനും നെയ്യ് സഹായിക്കും. ദോശ, ചപ്പാത്തി മുതലായവ ഉണ്ടാക്കുമ്പോഴും  കറികള്‍ ഉണ്ടാക്കുമ്പോഴും അല്പം നെയ്യ് ചേര്‍ക്കാവുന്നതാണ്. ഇത്   ദഹനം എളുപ്പമാക്കുന്നു, കൂടാതെ ഇത് മലവിസര്‍ജ്ജനത്തെയും സുഗമമാക്കുന്നു.


നെയ്യ് ശരീരത്തെ ചൂടാക്കാന്‍ സഹായിക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. 
അതിനാല്‍ ചുമ, ജലദോഷം പോലുള്ളവര്‍ക്ക് നെയ്യ് കഴിയ്ക്കുന്നത് ആശ്വാസമാകും. ചെറു ചൂടുള്ള ശുദ്ധമായ പശുവിന്‍ നെയ്യ് രണ്ട് മൂന്ന്  തുള്ളികള്‍ മൂക്കിലൊഴിക്കുന്നത് ഉടന്‍ ഫലം കാണിക്കും.


ചര്‍മ്മസംരക്ഷണത്തിനും നെയ്യ് ഉത്തമമാണ്.  പ്രകൃതിദത്ത മോയിസ്ചറൈസര്‍ എന്നാണ് നെയ്യ് അറിയപ്പെടുന്നത്.  കഴിക്കാന്‍ മാത്രമല്ല, ശരീരത്തില്‍ പുരട്ടാനും നെയ്യ് സഹായകമാണ്.  



  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ