White hair: നരച്ച മുടി കറുപ്പിക്കാം; നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കൂ...
നെല്ലി മരത്തിന്റെ ഇല, വേര്, തൊലി എന്നിവയെല്ലാം ആയുർവേദത്തിൽ വിവിധ ഔഷധക്കൂട്ടുകളിൽ ഉപയോഗിക്കുന്നുണ്ട്.
പ്രായമാകുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ് മുടി നരയ്ക്കുന്നത്. എന്നാൽ അകാല നര പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. അകാല നര അകറ്റാനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള നെല്ലി ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. നെല്ലി മരത്തിന്റെ ഇല, വേര്, തൊലി എന്നിവയെല്ലാം ആയുർവേദത്തിൽ വിവിധ ഔഷധക്കൂട്ടുകളിൽ ഉപയോഗിക്കുന്നുണ്ട്.
വൈറ്റമിൻ സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. നെല്ലിക്കയും കറിവേപ്പിലയും ഇട്ട് കാച്ചിയ വെളിച്ചെണ്ണ അകാല നരയ്ക്ക് മികച്ച പ്രതിവിധിയാണ്. ശുദ്ധമായ വെളിച്ചെണ്ണയും കറിവേപ്പിലയും നെല്ലിക്കയും മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. വെളിച്ചെണ്ണയില്‍ നെല്ലിക്ക അരിഞ്ഞതും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് ഈ വെളിച്ചെണ്ണ പുരട്ടുന്നത് മുടിയുടെ വളർച്ചയ്ക്കും അകാല നര ഇല്ലാതാക്കുന്നതിനും മികച്ചതാണ്.
നെല്ലിക്കയും തൈരും ചേർത്ത മിശ്രിതവും അകാലനരയ്ക്കും മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. സൗന്ദര്യ കാര്യങ്ങളിലും മുടിയുടെ സംരക്ഷണലും കാര്യമായ പങ്കു വഹിയ്ക്കുന്ന ഒന്നാണ് തൈര്. മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പവും മിനുസവുമെല്ലാം നല്‍കാൻ തൈര് നല്ലതാണ്. തൈര് മികച്ച കണ്ടീഷണര്‍ കൂടിയാണ്. നെല്ലിക്ക അരച്ചതോ നെല്ലിക്കാപ്പൊടിയോ തൈരില്‍ മിക്സ് ചെയ്ത് പുരട്ടാം.
മയിലാഞ്ചി, തേയില, നെല്ലിക്ക എന്നിവ ചേർത്ത മിശ്രിതവും മുടിക്ക് വളരെ നല്ലതാണ്. തേയില വെള്ളത്തിൽ മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ കലർത്തി മിശ്രിത രൂപത്തിലാക്കി മുടിയിൽ പുരട്ടാം. ഈ മിശ്രിതത്തിൽ മുട്ടയുടെ വെള്ളയും ചേർത്തു നാരങ്ങാ നീരും ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. ഉണക്കിയ നെല്ലിക്കയിട്ട് എണ്ണ കാച്ചി ഉപയോഗിക്കുന്നതും മുടിക്ക് വളരെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...