വാർധക്യം ഒഴിവാക്കാനാകാത്തതാണ്. എന്നാൽ, അനുചിതമായ ജീവിതശൈലിയുടെ വാർധക്യം ആരംഭിക്കുമ്പോൾ തന്നെ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കും ചർമ്മപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ആധുനിക സമൂഹത്തിന്റെ ദ്രുതഗതിയിലുള്ള സ്വഭാവം നിമിത്തം, സ്വയം പരിപാലനത്തിനുള്ള ചുമതലകൾ കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. എന്നാൽ വാർധക്യത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് ആന്റി-ഏജിംഗ് ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണ്. ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനുകളും പോലുള്ള പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ആന്റി-ഏജിംഗ് ഡയറ്റിൽ ഉൾപ്പെടുന്നു. ഇത് ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ശരീരത്തെ ആരോ​ഗ്യമുള്ളതായി നിലനിർത്തുകയും ചെയ്യുന്നു. ഫിറ്റ്‌നസ് വിദഗ്ധ മീനാക്ഷി മൊഹന്തി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനായി നിർദേശിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആറ് ആന്റി-ഏജിംഗ് ഭക്ഷണ ഇനങ്ങൾ ഇവയാണ്:


അണ്ടിപ്പരിപ്പ്: അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയും ഹൃദയത്തിന് ആരോഗ്യകരമായ മറ്റ് ഘടകങ്ങളും അണ്ടിപ്പരിപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം, കശുവണ്ടി, വാൽനട്ട്, നിലക്കടല എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.


വെള്ളം: ദാഹം കുറയുന്നതിനാൽ പ്രായമാകുമ്പോൾ ജല ഉപഭോഗം കുറയുന്നു. ശരീരത്തിൽ ജലാംശം കുറയുന്നത് ആരോ​ഗ്യത്തെയും ചർമ്മത്തെയും ദോഷകരമായി ബാധിക്കും. ഇത് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യണം.


തൈര്: കാത്സ്യം കൂടുതലുള്ള തൈര് എല്ലുകളെ സംരക്ഷിക്കുന്നതിന് സഹായിക്കും. പ്രായമേറുന്തോറും അസ്ഥികളുടെ ആരോഗ്യം വഷളാകുന്നു, തൈര് കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കും. ഇത് ദഹനത്തിനും സഹായിക്കുന്നു.


ALSO READ: Weight Loss Diet: ശരീരഭാരം കുറയ്ക്കാൻ അഞ്ച് പാനീയങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കാം


ബ്രോക്കോളി: ബ്രോക്കോളി പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ്. ബ്രോക്കോളിയിൽ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിലെ പ്രധാന പ്രോട്ടീനായ കൊളാജന്റെ രൂപീകരണത്തിന് വിറ്റാമിൻ സി സഹായിക്കുന്നു.


റെഡ് വൈൻ: റെഡ് വൈൻ കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും റെഡ് വൈൻ കുടിക്കുന്നത് നല്ലതാണ്. അതേസമയം, റെഡ് വൈൻ മിതമായ അളവിൽ മാത്രമേ കഴിക്കാവൂ എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. സ്ത്രീകൾക്ക് ഒരു ദിവസം ഒരു ​ഗ്ലാസും പുരുഷന്മാർക്ക് രണ്ട് ​ഗ്ലാസുമാണ് കഴിക്കാവുന്ന അളവ്. വൈൻ കഴിക്കുന്നത് താൽപര്യമില്ലാത്തവർക്ക് ഇത് ഒഴിവാക്കാം.


പപ്പായ: ചുളിവുകളില്ലാത്ത ചർമ്മം ആഗ്രഹിക്കുന്നുവർ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമം മൃദുവായിരിക്കാൻ പപ്പായ സഹായിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ചർമ്മത്തിന് തിളക്കം നൽകാനും പപ്പായയ്ക്ക് സാധിക്കും.


മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ കൂടാതെ, ആരോഗ്യകരമായ ശരീരഘടന നിലനിർത്താൻ ദിവസവും മാതളനാരങ്ങ, ബ്ലൂബെറി, മധുരക്കിഴങ്ങ്, അവോക്കാഡോ എന്നിവയും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഡാർക്ക് ചോക്ലേറ്റ് അടങ്ങിയ ഭക്ഷണങ്ങളിൽ പഞ്ചസാരയുടെ അളവ് കുറവാണ്. അവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ്, മിതമായ അളവിൽ കഴിക്കുന്നത്, വാർധക്യം വേ​ഗത്തിലാകുന്നത് തടയാൻ സാധിക്കും. ചീര പോലുള്ള പച്ച ഇലക്കറികൾ ശരീരഭാരം കുറയ്ക്കാനും ചർമ്മത്തിന് തിളക്കം ഉണ്ടാകാനും സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.