ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ ഒരു മികച്ച പ്രതിവിധിയാണ്. ആപ്പിൾ സിഡെർ വിനെഗർ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ആപ്പിൾ സിഡെർ വിനെ​ഗറിനുള്ളത്. ആരോ​ഗ്യ ​ഗുണങ്ങൾക്കൊപ്പം തന്നെ, മറ്റ് ഉപയോ​ഗങ്ങളും ആപ്പിൾ സിഡെർ വിനെഗറിനുണ്ട്. എന്താണ് ആപ്പിൾ സിഡെർ വിനെഗറിന്റെ അത്ഭുത ​ഗുണങ്ങളെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആപ്പിൾ സിഡെർ വിനെഗറിൽ അസറ്റിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. യീസ്റ്റ് ചേർത്ത് ആപ്പിൾ പുളിപ്പിച്ചാണ് ഈ വിനാഗിരി തയ്യാറാക്കുന്നത്. ഇത് ആപ്പിളിലെ പഞ്ചസാരയെ അസറ്റിക് ആസിഡാക്കി മാറ്റുന്നു. അസറ്റിക് ആസിഡ് രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നല്ല ഗുണമേന്മയുള്ള ഓർഗാനിക് ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിൽ ആരോ​ഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളും എൻസൈമുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു.


ALSO READ: Vegan Diet: വീ​ഗൻ ഡയറ്റിലേക്ക് മാറാൻ തീരുമാനിച്ചോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം


വസ്ത്രങ്ങൾക്ക് ആപ്പിൾ സിഡെർ വിനെ​ഗർ: അലക്കുമ്പോൾ അൽപ്പം ആപ്പിൾ സിഡെർ വിനെഗർ ഉപയോ​ഗിക്കുന്നത് ദുർഗന്ധം പെട്ടെന്ന് മാറുന്നതിന് സഹായിക്കും. 


മുടിയുടെ ആരോ​ഗ്യത്തിന്: ആപ്പിൾ സിഡെർ വിനെഗറിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് താരൻ ഇല്ലാതാക്കും. രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ 16 ഔൺസ് വെള്ളത്തിൽ ചേർത്ത് നിങ്ങളുടെ തലയിൽ പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുടിയും തലയോട്ടിയും കഴുകുക.


ഫേസ് മാസ്ക്: ഒരു ടേബിൾ സ്പൂൺ തേൻ ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെ​ഗറുമായി കലർത്തുക. ഈ മാസ്ക് നിങ്ങളുടെ മുഖത്ത് പുരട്ടുക. 15-20 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക. ഇതിന് ശേഷം, കഴുകിക്കളയുക.


ALSO READ: Gastric Cancer: വിവിധ തരത്തിലുള്ള ആമാശയ കാൻസറുകളും ലക്ഷണങ്ങളും


ശരീരഭാരം കുറയ്ക്കാൻ: ദിവസവും രാവിലെ ആപ്പിൾ സിഡെർ വെള്ളത്തോടൊപ്പം ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെ​ഗർ ഫലപ്രദമാണ്.


സിങ്ക് വൃത്തിയാക്കുന്നതിന്: ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ സിങ്കിലേക്ക് ഒഴിച്ചാൽ സിങ്കിൽ നിന്ന് ഉണ്ടാകുന്ന പഴയ ഭക്ഷണാവശിഷ്ടങ്ങളുടെ ദുർ​ഗന്ധം എളുപ്പത്തിൽ മാറിക്കിട്ടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.