നിങ്ങൾ വെജിറ്റേറിയൻ ആണോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

വെജിറ്റേറിയൻ ആകുമ്പോൾ വളരെ പരിമിതമായ ഭക്ഷണങ്ങൾ മാത്രമാകും നമുക്ക് കഴിക്കാൻ പറ്റുക. അത് കൊണ്ട് തന്നെ ആവശ്യമായ പ്രോട്ടീൻ നഷ്ടപ്പെടുന്നതായി ധാരാളം ആളുകൾ വിശ്വസിക്കുന്നു.
പല കാരണങ്ങൾ കൊണ്ട് ഒരാൾ വെജിറ്റേറിയൻ ആകാം. ജനിച്ച് വളർന്ന പശ്ചാത്തലം ചിലരിൽ സസ്യാഹാരം മാത്രം കഴിക്കുന്ന ശീലം ഉണ്ടാക്കുന്നു. സ്വന്തം താൽപര്യ പ്രകാരം വെജിറ്റേറിയൻ ആകുന്നവരുമുണ്ട്. വെജിറ്റേറിയൻ ആയിട്ടുള്ളവർക്ക് ഭക്ഷണത്തിലൂടെ ലഭിക്കേണ്ട പല അവശ്യഘടകങ്ങളും ലഭിക്കാത്ത സാഹചര്യമുണ്ടായേക്കാമെന്നാണ് പലരും വിശ്വസിക്കുന്നത്. അതായത് വെജിറ്റേറിയൻ ആകുമ്പോൾ വളരെ പരിമിതമായ ഭക്ഷണങ്ങൾ മാത്രമാകും നമുക്ക് കഴിക്കാൻ പറ്റുക. അത് കൊണ്ട് തന്നെ ആവശ്യമായ പ്രോട്ടീൻ നഷ്ടപ്പെടുന്നതായി ധാരാളം ആളുകൾ വിശ്വസിക്കുന്നു.
നോൺ വെജിറ്റേറിയൻ ആയിട്ടുള്ളവർക്ക് പ്രോട്ടീന്റെ പ്രധാന ഉറവിടം ചിക്കൻ, സാൽമൺ, മുട്ട എന്നിവയാണ്. സസ്യാഹാരികൾക്കും ധാരാളം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടെന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ലെന്ന് പോഷകാഹാര വിദഗ്ധ അസ്ര ഖാൻ പറയുന്നു. മത്തങ്ങ വിത്തുകൾ മുതൽ തൈര് വരെ, പ്രോട്ടീൻ അടങ്ങിയ നിരവധി സസ്യാഹാരങ്ങളെ കുറിച്ചും അവർ പറയുന്നു
പരിപ്പ് - പയർ: 100 ഗ്രാം പയറിൽ നിങ്ങൾക്ക് 7-8 ഗ്രാം പ്രോട്ടീൻ ലഭിക്കും. ഉഴുന്ന്, ചെറുപയർ, കിഡ്നി ബീൻസ് (രാജ്മ), പരിപ്പ്, ബ്ലാക്ക് ബീൻസ് തുടങ്ങിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
കിനോവ: അമരന്ത് കുടുംബത്തിൽപെട്ട സസ്യഭക്ഷണമാണ് കിനോവ. അമിനോ ആസിഡുകളാൽ സമ്പുഷ്ടമാണിത്. 100 ഗ്രാം ക്വിനോവ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് 9 ഗ്രാം പ്രോട്ടീൻ ലഭിക്കും. നട്ട്സ് പോലെയുള്ള ഈ വിത്തുകളുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നിങ്ങളെ ഉള്ളിൽ നിന്ന് പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു.
മത്തങ്ങ വിത്തുകൾ: ഒരു ടേബിൾസ്പൂൺ മത്തങ്ങ വിത്തുകൾ നിങ്ങൾക്ക് 5 ഗ്രാം പ്രോട്ടീൻ നൽകും.
തൈര്: ദിവസവും കഴിക്കാവുന്ന ഒന്നാണ് തൈര്. 100 ഗ്രാം തൈരിൽ നിന്ന് 9 ഗ്രാം പ്രോട്ടീൻ ലഭിക്കും.
പനീർ/ടോഫു: ചിക്കന് ബദലായി നിങ്ങൾക്ക് പനീർ/ടോഫു കഴിക്കാം. 100 ഗ്രാം പനീർ കഴിച്ചാൽ 16 ഗ്രാം പ്രോട്ടീനും 100 ഗ്രാം ടോഫു കഴിച്ചാൽ 8 ഗ്രാം പ്രോട്ടീനും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA