ചായ ഒരു വികാരമായി കൊണ്ടു നടക്കുന്ന വ്യക്തിയാണോ നിങ്ങൾ. സംഭവം രുചികരമാണെങ്കിലും നമ്മുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ഒരു കപ്പ് ചായയോട് കൂടി ദിനം ആ​ഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അത് കുടിക്കാതിരുന്നാൽ സ്വസ്ഥത കിട്ടാത്തവർ. എങ്കിൽ ഒരു മാസം അത് മാറ്റി നിർത്താൻ നിങ്ങള്‌ തയ്യാറാണെങ്കിൽ ശരീരത്തിൽ പല മാറ്റങ്ങളും കാണാൻ സാധിക്കും. കാരണം നമ്മുടെ ആരോ​ഗ്യത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കും ദിവസം ഒന്നോ രണ്ടോ ചായ കുടിക്കുന്നതിൽ തെറ്റില്ല. എന്നാൽ അതിലധികം ചായ കുടിക്കുന്നവരാണ് പലരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചായയിൽ അടങ്ങയിരിക്കുന്ന കഫീൻ അമിതമായി ശരീരത്തിൽ എത്തുന്നത്  നിർജ്ജലീകരണ പ്രശ്നങ്ങൾ, അൾസർ, ഡൈയൂററ്റിക് പ്രഭാവം, ദഹനസംബന്ധമായ അസുഖങ്ങൾ, അനീമിയ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. കൂടാതെ ഉറക്കകുറവ്. കഫീൻ അമിതമായി ശരീരത്തിൽ എത്തുന്നത് നമ്മുടെ ഉറക്കം കുറയ്ക്കുന്നു. ഇത് നമുക്ക് പല ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൂടാതെ ​ഗർഭിണികളായ സ്ത്രീകളും അമിതമായി ചായയോ മറ്റ് കഫീൻ അടങ്ങിയ ഭക്ഷണ പാനീയങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് ​ഗർഭസ്ഥ ശിശുവിന്റെ ആരോ​ഗ്യത്തിനെ പ്രതികൂലമായ ബാധിക്കുന്നു. 


ALSO READ: പ്രമേഹം കണ്ണുകൾക്കും വില്ലൻ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്


ഒരു മാസം ചായ കുടിക്കാതെ ഇരിക്കുന്നത് ശരീരത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരും.ഇത് ഉത്കണ്ഠ കുറയ്ക്കും. ചായ വലിയ അളവിൽ കഴിക്കുമ്പോൾ, അത് നേരിയ ഡൈയൂററ്റിക് പ്രഭാവം ഉണ്ടാക്കും. അതിനാൽ അമിതമായി ചായ കുടിക്കുന്നത് ഉപേക്ഷിക്കുന്നത് നിർജ്ജലീകരണ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഇത് സെല്ലുലാർ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനസംബന്ധമായ അസുഖങ്ങളും ചിലതരം ക്യാൻസറുകളും തടയാൻ ഇത് സഹായിക്കും. ആമാശയ പ്രശ്‌നങ്ങളോ ആസിഡ് റിഫ്‌ളക്‌സോ ഉള്ള ആളുകൾക്ക് ചായയിലെ കഫീനും ടാന്നിനും കാരണം ലക്ഷണങ്ങൾ വഷളായേക്കാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.