കൃത്രിമ മധുരം അർബുദത്തിന് കാരണമാകും
പഞ്ചസാരയ്ക്ക് പകരമായി പാനീയങ്ങളിൽ ഉപയോഗിക്കുന്ന അസ്പാർടേം ശരീരത്തിന് ഏറ്റവും അപകടകരമായ നിലയിലാണ് പ്രവർത്തിക്കുക
കൃത്രിമമായുള്ള മധുര വസ്തുക്കൾ അർബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനം പറയുന്നു . കൃത്രിമ മധുരത്തിന്റെ അമിതമായ ഉപയോഗം ചിലതരം അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും . സ്തനാർബുദം,വയറിലെ അർബുദം തുടങ്ങിയവ ഉണ്ടാവാൻ സാധ്യതയേറെയാണ് . ഒരു ലക്ഷത്തിലധികം പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ . അസ്പാർടേം എന്ന കൃത്രിമ മധുരം ശരീരത്തിലെത്തി ദഹിക്കുമ്പോൾ അർബുദത്തിന് കാരണമാകുന്ന ഹോർമാൽഡിഹൈഡായി മാറുമെന്നാണ് ഗവേഷകർ പറയുന്നത് . ഇങ്ങനെ രൂപപ്പെടുന്ന ഹോർമാൽഡിഹൈഡ് കോശങ്ങളിൽ അടിഞ്ഞ് അവയെ അർബദ കോശങ്ങളാക്കി മാറ്റും . അർബുദകോശങ്ങളായി മാറിയാൽ സ്വയം നശിപ്പിക്കാൻ മനുഷ്യശരീരത്തിലെ കോശങ്ങൾക്ക് പ്രാപ്തിയുണ്ട് . പക്ഷേ കോശങ്ങൾക്ക് ഈ നിർദേശം നൽകുന്ന ജീനുകളെ അസ്‌പാർടേം നിർവീര്യമാക്കും .
പഞ്ചസാരയ്ക്ക് പകരമായി പാനീയങ്ങളിൽ ഉപയോഗിക്കുന്ന അസ്പാർടേം ശരീരത്തിന് ഏറ്റവും അപകടകരമായ നിലയിലാണ് പ്രവർത്തിക്കുക . ബിസ്ക്കറ്റിലും കേക്കിലും ചായയിലും ഉൾപ്പെടെ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അസ്പാർടേം ആരോഗ്യം ക്ഷയിക്കുന്നതിനും അമിത ഭാരമുണ്ടാക്കുന്നതിനും കാരണമാകും . ശരീരത്തിന് ഉപകാരമുള്ള ഗട്ട് ബാക്ടീരിയകളെയും കൃത്രിമ മധുരപദാർഥങ്ങൾ നശിപ്പിക്കാമെന്ന് പഠനത്തിൽ പറയുന്നു . ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കും . അർബുദ കോശങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടാനും സാധ്യതയുണ്ട് . സൂക്രലോസ്,സാക്കറിൻ പോലുള്ള കൃത്രിമ മധുരപദാർഥങ്ങളും ഡിഎൻഎയ്ക്ക് നാശമുണ്ടാക്കി അർബുദത്തിലേക്ക് നയിക്കും .
Read also: സൗന്ദര്യവർധക വസ്തുക്കൾ തേടി പോകേണ്ട, ഇനി യോഗയിലൂടെ സൗന്ദര്യം കൂട്ടാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.