ആസ്ത്മയ്ക്ക് പരിഹാരം ഇൻഹേലർ തെറാപ്പി; ഇൻഹേലർ ശരിയായി ഉപയോഗിക്കേണ്ടതെങ്ങനെ?
മീറ്റേർഡ് ഡോസ് ഇൻഹേലറുകളാണ് പൊതുവേ സ്പ്രേ ഇൻഹേലർ എന്ന് അറിയപ്പെടുന്നത്.
ആസ്ത്മ രോഗികൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിനാണ് ഇൻഹേലർ ഉപയോഗിക്കുന്നത്. സ്പ്രേ ഇൻഹേലറുകളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. മീറ്റേർഡ് ഡോസ് ഇൻഹേലറുകളാണ് പൊതുവേ സ്പ്രേ ഇൻഹേലർ എന്ന് അറിയപ്പെടുന്നത്. ആസ്ത്മ ഉള്ളവരിൽ ചെറിയ ജോലികൾ ചെയ്യുമ്പോഴോ കുറച്ച് ദൂരം നടക്കുകയോ ഓടുകയോ ചെയ്യുമ്പോൾ തന്നെയോ വളരെ പെട്ടെന്ന് കിതപ്പ് ഉണ്ടാകുകയും ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥകളിൽ ഇൻഹേലർ ഉപയോഗിക്കുന്നതിലൂടെ മരുന്ന് ശ്വാസകോശത്തിലേക്ക് വളരെ പെട്ടെന്ന് എത്തുകയും ആശ്വാസം ലഭിക്കുകയും ചെയ്യും. ഇൻഹേലർ കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പൂര്‍ണ ഫലം ലഭിക്കൂ.
സ്പ്രേ ഇൻഹേലർ ഉപയോഗിക്കേണ്ട വിധം
ഇന്‍ഹേലര്‍ ശക്തിയായി കുലുക്കുക. തുടര്‍ന്ന് അടപ്പ് തുറക്കുക.
തല അല്പം പിറകിലേക്ക് ചെരിച്ച് ശ്വാസം പൂര്‍ണമായും പതുക്കെ പുറത്തേക്ക് വിടുക.
ഇന്‍ഹേലറിന്റെ മൗത്ത്പീസ് വായ്ക്കുള്ളിലേക്ക് വെച്ച് ചുണ്ടുകള്‍ ചേര്‍ത്ത് പിടിക്കുക.
ഉപകരണത്തിലെ സിലിണ്ടറിന്റെ അറ്റത്ത് വിരല്‍ കൊണ്ട് അമര്‍ത്തുക. ഇപ്പോൾ വരുന്ന പുകയോടൊപ്പം ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക.
മരുന്ന് ഡോസ് ഉള്ളിലേക്കെടുത്ത ശേഷം പത്തു സെക്കന്‍ഡ് ശ്വാസം പുറത്ത് വിടാതെ പിടിച്ചുനിര്‍ത്തുക.
രണ്ടാമത്തെ ഡോസ് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ രണ്ടോ മൂന്നോ മിനിറ്റുകള്‍ക്കു ശേഷം ഇത് ആവർത്തിക്കുക.
ALSO READ: വീണ്ടും വില്ലനായി ഷിഗെല്ല; അതീവ ജാഗ്രത, ഷിഗെല്ല പകരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
കുട്ടികള്‍ക്കും പ്രായമായവർക്കും എങ്ങനെ ഉപയോഗിക്കാം
കുട്ടികള്‍, പ്രായമേറിയവര്‍, അസുഖം കൂടുതലുള്ളവര്‍ തുടങ്ങിയവര്‍ക്ക് ചിലപ്പോള്‍ ഇത് ശരിയായി ഉപയോഗിക്കാൻ സാധിക്കണമെന്നില്ല. അവര്‍ക്ക് സ്‌പ്രേയോടൊപ്പം സ്‌പേസര്‍ എന്ന ഉപകരണം കൂടി ഘടിപ്പിച്ച് ഇന്‍ഹേലര്‍ ശരിയായി ഉപയോഗിക്കാനാകും. സ്‌പ്രേ സ്‌പേസറില്‍ ഘടിപ്പിച്ചതിനുശേഷം മരുന്നിന്റെ സിലിണ്ടർ അമര്‍ത്തുമ്പോള്‍ മരുന്ന് സ്‌പേസറിന് അകത്ത് തങ്ങുന്നു. ഇതില്‍ നിന്ന് രോഗിക്ക് മരുന്ന്, സ്‌പേസറിന്റെ മൗത്ത്പീസിലൂടെ സാവധാനം വലിച്ചെടുക്കാന്‍ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...