Radish Side Effects: ശൈത്യകാലം എത്തിയതോടെ  വിപണിയില്‍ ശീതകാല പച്ചക്കറികള്‍ എത്തിത്തുടങ്ങി. ശൈത്യകാലത്ത് ലഭിക്കുന്ന ഈ പച്ചക്കറികള്‍ ശരീരത്തിന് ഏറെ ഗുണം നല്‍കുന്നവയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശൈത്യകാലത്ത് ലഭിക്കുന്ന പച്ചക്കറികളില്‍ പ്രധാനിയാണ്‌ മുള്ളങ്കി എന്നറിയപ്പെടുന്ന റാഡിഷ്‌  (Radish). കറികളിലും സാലാഡിനുമെല്ലാം മുള്ളങ്കി ഉപയോഗിക്കുന്നവരുണ്ട്. ഏറെ ഗുണങ്ങള്‍ നിറഞ്ഞ മുള്ളങ്കി ആരോഗ്യത്തിന് ഉത്തമമാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് മുള്ളങ്കിയ്ക്കുണ്ട്. ഇതിലടങ്ങിയിരിക്കുന്ന 'ഐസോ-തയോ സയനൈറ്റ്സ്' എന്ന ഘടകമാണ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ  ചെറുക്കാന്‍ സഹായകമാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും മുള്ളങ്കി ഉത്തമമാണ്. കൂടാതെ, ദഹനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും  ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും മുള്ളങ്കി നല്ലതാണ്.    


Also Read:  Dry Fruits In Winter: തണുപ്പുകാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം, ഈ ഡ്രൈ ഫ്രൂട്ട്സ് കഴിയ്ക്കൂ...


മുള്ളങ്കി കറിയായി ഉണ്ടാക്കാറുണ്ട് എങ്കിലും ഇത് പച്ചയ്ക്ക് കഴിയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം. എങ്കിലും, മുള്ളങ്കി കഴിയ്ക്കുന്ന അവസരത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, മുള്ളങ്കി കഴിച്ചതിന് ശേഷമോ അതിനൊപ്പമോ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരിയ്ക്കലും കഴിയ്ക്കരുത്. അതായത്, ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം മുള്ളങ്കി ചേരില്ല. 


Also Read:  Milk and Food: ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം പാല്‍ കുടിയ്ക്കരുത്


മുള്ളങ്കിയ്ക്കൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ചില  ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം  


1. ഓറഞ്ച്  


മുള്ളങ്കിയ്ക്കൊപ്പം ഓറഞ്ച് കഴിയ്ക്കാന്‍ പാടില്ല.  സിട്രിക് ഗുണങ്ങള്‍ ഉള്ള ഓറഞ്ച് കഴിയ്ക്കുന്നത്, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് (Stomach Problems) വഴിതെളിക്കും.  


2. പാല്‍ 


മുള്ളങ്കിയ്ക്കൊപ്പമോ മുള്ളങ്കി കഴിച്ചതിന് ശേഷമോ പാല്‍ കുടിയ്ക്കാന്‍ പാടില്ല. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്, നെഞ്ചെരിച്ചിൽ, അസിഡിറ്റി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിതെളിക്കും.  മുള്ളങ്കിയും പാലും കഴിക്കുന്നതിനിടയില്‍ കുറഞ്ഞത്‌ 3 മണിക്കൂര്‍ ഇടവേള വേണം.


3. പാവയ്ക്ക


മുള്ളങ്കിയും പാവയ്ക്കയും  ഒരുമിച്ച് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. ഇവ രണ്ടിലും കാണപ്പെടുന്ന പ്രകൃതിദത്ത ഗുണങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുക മാത്രമല്ല, ശ്വാസതടസ്സത്തിനും വഴിതെളിക്കും.  


4.  കുക്കുംബര്‍  (വെള്ളരിക്ക) 


ഇത് കേട്ടാൽ ചിലപ്പോള്‍ നിങ്ങള്‍ക്ക് അതിശയം തോന്നാം, കാരണം, സാലാഡില്‍ പ്രധാനമാണ് വെള്ളരിക്കയും മുള്ളങ്കിയും. എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് വെള്ളരിക്കയും മുള്ളങ്കിയും ഒരുമിച്ച് കഴിയ്കാന്‍ പാടില്ല. സാലഡ് ഉണ്ടാക്കുമ്പോൾ ആളുകൾ പലപ്പോഴും ആളുകള്‍ ഇത് ഒരുമിച്ച് ചേര്‍ക്കാറുണ്ട്. വെള്ളരിക്കയില്‍ അസ്കോർബേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് വിറ്റാമിൻ സിയെ ആഗിരണം ചെയ്യുന്നു. ഇക്കാരണത്താലാണ് ഇവ രണ്ടും ഒരുമിച്ചു കഴിക്കാൻ പാടില്ല എന്ന് പറയുന്നത്.  


5. ചായ 


ചായയും മുള്ളങ്കിയും ഒരുമിച്ച് കഴിക്കുന്നത്  ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതായത്, അസിഡിറ്റി, മലബന്ധം എന്നിവയ്ക്ക് ഇടയാക്കും. കൂടാതെ, മുള്ളങ്കിയുടെ  പ്രാകൃതിക ഗുണം തണുപ്പാണ്, എന്നാല്‍, ചായ ചൂടും,  ഇക്കാരണത്താളും ഇവ രണ്ടും ഒരുമിച്ച് കഴിയ്ക്കരുത് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.