പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നത് തന്നെയാണ് പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ നാം വരുത്തുന്ന ആദ്യത്തെ തെറ്റ്. രാത്രിയിൽ താമസിച്ച് കഴിക്കുന്നത് കൊണ്ടോ രാവിലെ വൈകി എഴുന്നേൽക്കുന്നത് കാരണമോ പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ താറുമാറാക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൊളസ്ട്രോൾ വർധിക്കാനുള്ള സാധ്യത, ഹൃദ്രോ​ഗം, ടൈപ്പ് 2 പ്രമേഹം എന്നിവയിലേക്ക് നയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ദിവസത്തിന് മുഴുവൻ ആവശ്യമായ ഊർജ്ജം ശരീരത്തിന് നൽകുന്നത് പ്രഭാതഭക്ഷണമാണ്. തീർത്തും ലഘുവായ പ്രഭാതഭക്ഷണം കഴിക്കുന്നതും ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആവശ്യത്തിന് കാലറിയുള്ള ഭക്ഷണം രാവിലെ കഴിക്കണം. രാവിലെ കൃത്യമായ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഇടനേരങ്ങളിൽ ജങ്ക് ഫുഡ് കഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കുമെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. വേ​ഗത്തിൽ പ്രഭാതഭക്ഷണം കഴിക്കുന്ന ശീലവും നല്ലതല്ല. പ്രഭാതഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തണം.


ALSO READ: Benefits of Ragi: ഷു​ഗറും കൊളസ്ട്രോളും കുറയ്ക്കാൻ ​റാ​ഗി കഴിക്കാം


പ്രഭാതഭക്ഷണം മാത്രമല്ല മറ്റുനേരങ്ങളിലും ഭക്ഷണം മുടക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. പ്രഭാതഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ആ സമയത്ത് നമ്മള്‍ സാധാരണയില്‍ കൂടുതല്‍ ആഹാരം കഴിക്കും. ഇത് അമിതവണ്ണത്തിനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാവും. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ മാനസിക സംഘർഷം ലഘൂകരിക്കാൻ സാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.