White Hair Remedies : മുടി നരയ്ക്കുന്നത് ബുദ്ധിമുട്ടാകുന്നുണ്ടോ? നര ഒഴിവാക്കാൻ ചില എളുപ്പവഴികൾ
ജീവിത ശൈലിയിൽ ഉണ്ടയായിരിക്കുന്ന മാറ്റങ്ങളും, മാനസിക സമ്മർദ്ദവും, മലിനീകരണവും ഒക്കെയാണ് മുടി നരയ്ക്കുന്നത് വർധിക്കാൻ കാരണമായിരിക്കുന്നത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് ഇപ്പോൾ സർവ സാധാരണമായിട്ടുണ്ട്. ജീവിത ശൈലിയിൽ ഉണ്ടയായിരിക്കുന്ന മാറ്റങ്ങളും, മാനസിക സമ്മർദ്ദവും, മലിനീകരണവും ഒക്കെയാണ് മുടി നരയ്ക്കുന്നത് വർധിക്കാൻ കാരണമായിരിക്കുന്നത്. അതിനോടൊപ്പം തന്നെ മുടി കൊഴിച്ചിലും വൻ തോതിൽ വര്ധിച്ചിട്ടുണ്ട്. ചെറുപ്പക്കാരുടെ ഇടയിലും ഇപ്പോൾ ഈ പ്രശ്‌നം രൂക്ഷമായിട്ടുണ്ട്. മുടിയ്ക്ക് ആവശ്യമായ പരിരക്ഷ നൽകാത്തതും, അസുഖങ്ങൾ മൂലവും മുടി നരയ്ക്കാറുണ്ട്.
എന്നാൽ പലപ്പോഴും ആളുകൾ ഇതിന് പരിഹാരമായി കാണുന്നത് കെമിക്കൽ ഡൈ ആണ്. എന്നാൽ പ്രകൃതി ദത്തമായി തന്നെ നരച്ച മുടി കറുപ്പിക്കാൻ കഴിയും. അതി ഏറ്റവും ഫലപ്രദമായ വഴിയാണ് കടുക്കെണ്ണ. കടുക്കെണ്ണ ഉപയോഗിച്ച് വീട്ടിൽ വെച്ച് തന്നെ മുടി കറുപ്പിക്കാൻ കഴിയും. കടുക്കെണ്ണയിൽ മൈലാഞ്ചി അരച്ചു ചേർത്ത് മുടിയിൽ പുരട്ടിയാൽ മുടിയുടെ ഉള്ള് വർധിക്കുകയും മുടിയുടെ വേര് മുതൽ കറുപ്പിക്കുകയും ചെയ്തു.
ആയുർവേദത്തിൽ പറയുന്നതനുസരിച്ച് കടുകെണ്ണയ്ക്ക് വളരെയധികം ആരോഗ്യഗുണങ്ങൾ ഉണ്ട്. കടുക്കെണ്ണ ഉപയോഗിക്കുന്നത് കഷണ്ടി മാറാനും, മുടിയുടെ ഉള്ള് വർധിപ്പിക്കാനും, കറുപ്പ് നിറം കൂട്ടാനും സഹായിക്കും. കടുകെണ്ണയുടെ കൂടുതൽ ഗുണഫലങ്ങൾ ലഭിക്കാൻ വേണ്ടി ഈ മിശ്രിതം തയാറാക്കാം. ഈ എണ്ണ എങ്ങനെ തയാറാക്കണം?
1) ഒരു ഇരുമ്പുചട്ടിയിൽ കടുകെണ്ണ ചൂടാക്കുക
2) ചൂടാക്കിയ എണ്ണയിലേക്ക് മൈലാഞ്ചി ചേർക്കുക
3) നന്നായി ഇളക്കി, എണ്ണ തിളപ്പിക്കുക
4) എണ്ണയ്ക്ക് നല്ല കറുത്ത നിറം ലഭിക്കുമ്പോൾ തീ അണയ്ക്കുക
5) ഒരു മണിക്കൂർ മാറ്റി വെച്ച് എണ്ണ തണുത്ത ശേഷം ഉപയോഗിക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...