Ayurvedic home remedies for Dengue: ഡെങ്കിപ്പനിയെ തുരത്താനുള്ള വഴി വീട്ടില്‍ത്തന്നെയുണ്ട്...!!
ഇന്ത്യയില്‍ ഡെങ്കിപ്പനി (Dengue) ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വര്‍ധനവാണ് അടുത്തിടെ രേഖേപ്പെടുത്തുന്നത്.
Ayurvedic home remedies for Dengue: ഇന്ത്യയില്‍ ഡെങ്കിപ്പനി (Dengue) ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വര്‍ധനവാണ് അടുത്തിടെ രേഖേപ്പെടുത്തുന്നത്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 5,270 ല്‍ അധികം കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുകയാണ്. 2015 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അടുത്തിടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് നവംബര്‍ 1 വരെ 116,991 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കൊതുക് പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി (Dengue)."Aedes Aegypti Mosquito" എന്ന പ്രത്യേകയിനം കൊതുകാണ് ഇത് പരത്തുന്നത്. അണുബാധയുള്ള ഈഡിസ് പെൺകൊതുക് കടിയ്ക്കുന്നതിലൂടെയാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരിലല്ല..!!
ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ ഇവയാണ്.
കൊതുകുകടി മൂലം ത്വക്കിൽ ചൊറിച്ചിൽ, തലവേദന, പേശിവേദന, സന്ധി വേദന, ഓക്കാനം, ഛർദ്ദി, കടുത്ത പനി മുതലായവയാണ് രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. എന്നാല്‍, പനി ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയും 104F ശരീര താപനില ഉയരുകയും ചെയ്താൽ, ആ വ്യക്തി ഉടൻതന്നെ ഒരു ഡോക്ടറെ സമീപിക്കണം. അവഗണിച്ചാൽ രോഗലക്ഷണങ്ങൾ വഷളാവുകയും ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യും.
ഡെങ്കിപ്പനിയ്ക്ക് പ്രത്യേക മരുന്നുകള്‍ ഇല്ല. എന്നിരുന്നാലും, വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.
ആയുര്‍വേദത്തിലൂടെ ഡെങ്കിപ്പനിയെ തുരത്താം. ചില ആയുർവേദ ചികിത്സാ രീതികള്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളെ മറികടക്കാൻ സഹായിക്കുമെന്ന് ആയുശക്തിയുടെ സഹസ്ഥാപക ഡോ. സ്മിതാ പറയുന്നത്. ഡെങ്കിപ്പനിക്കെതിരായ നിങ്ങളുടെ പോരാട്ടത്തിൽ ഈ വീട്ടുവൈദ്യങ്ങൾ നിങ്ങളെ സഹായിക്കും...
** ഒരു ടീസ്പൂൺ പപ്പായ ഇലയുടെ ജ്യൂസ് ദിവസത്തിൽ രണ്ടുതവണ കുടിക്കുക
** അര ഗ്ലാസ് മാതളനാരങ്ങ നീര് ദിവസവും രണ്ടു നേരം കുടിക്കുക
** ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ദിവസവും 10-15 തുളസിയില ചവയ്ക്കുക.
** വിശപ്പ് വർധിപ്പിക്കാൻ ഇഞ്ചി ചായ കുടിക്കുക
എന്നാല്‍, ഏറ്റവും ശ്രദ്ധിക്കേണ്ടത് കൊതുക് കടിക്കാതെ നോക്കുക എന്നതാണ്. കൊതുക് പെരുകാതിരിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീട്ടു പരിസരത്ത് വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...