Ayurvedic Remedies: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും ആയുർവേദ ഔഷധങ്ങൾ; ഈ രീതിയിൽ ഉപയോഗിക്കുക
Ayurveda: ചില ആയുർവേദ ഔഷധങ്ങളുടെ സഹായത്തോടെ ഉയർന്ന രക്തസമ്മർദ്ദം എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയും. എന്നാൽ അവ എങ്ങനെ ഉലയോഗിക്കണം എന്നത് വ്യക്തമായി അറിഞ്ഞിരിക്കണം.
Ayurvedic Remedies for High BP: ഇന്നത്തെ കാലത്ത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രശ്നം ആളുകളിൽ വളരെ കൂടുതലാണ്. തെറ്റായ ജീവിതശൈലിയും അമിത സമ്മർദ്ദവും ആളുകളെ രക്തസമ്മർദ്ദമുള്ള രോഗികളാക്കി മാറ്റുന്നു. ഇത് നിയന്ത്രിക്കാൻ, പലപ്പോഴും മരുന്നുകൾ കഴിക്കേണ്ടതായി വരുന്നു. എന്നാൽ ഉയർന്ന രക്തസമ്മർദ്ദത്തിന് മരുന്നുകൾ കഴിച്ചു തുടങ്ങിയാൽ പിന്നെ അത് ചിലപ്പോൾ നിങ്ങൾക്ക് ജീവിത കാലം മുഴുവൻ കഴിക്കേണ്ടതായി വരും.
അതേസമയം ഉയർന്ന ബിപി എന്ന പ്രശ്‌നത്തിനുള്ള പരിഹാരം ആയുർവേദത്തിലും ഒളിഞ്ഞിരിപ്പുണ്ട്. ആയുർവേദത്തിലെ ചില ഔഷധങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അവ ഉപയോഗിക്കുന്നതിനുള്ള ശരിയായ മാർഗം അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. ഉയർന്ന ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ ഇവയാണ്.
ത്രിഫല - ആയുർവേദത്തിലെ വളരെ ഫലപ്രദമായ ഔഷധമാണ് ത്രിഫല. ഉദരരോഗങ്ങൾക്ക് പുറമെ കാഴ്ചശക്തിക്കായും ഇത് ഉപയോഗിക്കുന്നു. ഇതോടൊപ്പം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ത്രിഫല സഹായിക്കും. ത്രിഫലയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് രക്തകോശങ്ങളെ ശരിയായി രക്തചംക്രമണം നടത്താൻ സഹായിക്കുന്നു. നെല്ലിക്ക, വിഭീതിക, ഹരിതിക എന്നിവ മിക്സ് ചെയ്ത് തയ്യാറാക്കിയ ഈ ആയുർവേദ ഔഷധം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിതക്കാൻ സഹായിക്കുന്നു. ഇതിലെ ലിനോലെയിക് ആസിഡ്, ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ രക്ത സമ്മർദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നു. ശരീരത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളെല്ലാം ത്രിഫലയിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ, പ്രമേഹം, അകാല വാർദ്ധക്യ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാനും ഇതിലെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ സഹായിക്കും.
Also Read: Indian Gooseberry Benefits: ദിവസവും കഴിയ്ക്കാം നെല്ലിക്ക, ശരീരഭാരം കുറയ്ക്കാം, യൗവനം നിലനിര്‍ത്താം
അശ്വഗന്ധ - ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും സമ്മർദ്ദവും പിരിമുറുക്കവും ഒക്കെ കൊണ്ടുണ്ടാകുന്നതാണ്. പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നതാണ് അശ്വഗന്ധ. ഇത് കഴിക്കുന്നതിലൂടെ നല്ല ഉറക്കവും ലഭിക്കുന്നു. ദിവസവും ഒരു സ്പൂൺ ഇളം ചൂടുവെള്ളത്തിൽ അശ്വഗന്ധപ്പൊടി കലക്കി കുടിക്കുന്നത് നല്ലതാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് അശ്വഗന്ധ. പ്രമേഹത്തിനും പ്രതിരോധശേഷിയ്ക്കുെമെല്ലാം അശ്വഗന്ധ നല്ലതാണ്. അശ്വഗന്ധ അഥവാ അമുക്കുരം രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും വളരെ മികച്ചതാണ്.
നീർമരുത് - കേരളമടക്കം ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വൃക്ഷമാണ് നീർമരുത്. അർജുൻ ട്രീ എന്നാണ് ഇതിന് ഇംഗ്ലീഷിൽ പറയുന്നത്. നല്ല ബലമുള്ള വൃക്ഷം ആയതിനാലാണ് ഈ പേര് വന്നത്. അർജ്ജുന മരത്തിന്റെ പുറംതൊലി അല്ലെങ്കിൽ നീർമരുതിൻ തൊലി ഒരു മികച്ച ആയുർവേദ ഔഷധമാണ്. ഈ പുറംതൊലിയിൽ നിന്ന് ഉണ്ടാക്കുന്ന ചായ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് ആശ്വാസം നൽകുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള കഴിവും ഇതിനുണ്ട്. ഇതുമൂലം രക്തകോശങ്ങളിലെ തടസ്സം നീങ്ങുന്നു. അതിലൂടെ ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നത്തിന് ആശ്വാസം ലഭിക്കും. പ്രമേഹ രോഗത്തിനും, ഹൃദ്രോഗത്തിനും, ക്ഷയരോഗ ചികിത്സയിലും എല്ലാം നീർമരുതിന്റെ തൊലി ഉപയോഗിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് - ശരീരത്തിൽ മഗ്നീഷ്യം ധാതുക്കളുടെ അഭാവമാണ് പലപ്പോഴും ഉയർന്ന ബിപിയുടെ പ്രശ്നം. ഇത്തരം സാഹചര്യത്തിൽ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. ബീറ്റ്റൂട്ടിൽ എല്ലാ അവശ്യ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നൈട്രേറ്റ്, പൊട്ടാസ്യം, ഫൈറ്റോകെമിക്കൽ, മഗ്നീഷ്യം എന്നിവ നല്ല അളവിൽ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം സുഗമമാക്കാൻ കോശങ്ങളെ സഹായിക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...