കൊച്ചുകുട്ടികളുടെ രോഗപ്രതിരോധ സംവിധാനങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയായിരുക്കും. അതിനാൽ, അവർക്ക് പതിവായി അസുഖം വരുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധത്തിന് രണ്ട് ഘടകങ്ങളുണ്ട് - നിങ്ങളുടെ കുട്ടിയുടെ ഭക്ഷണശീലങ്ങൾ മികച്ചതാക്കുന്നതിലൂടെയും  പരിസ്ഥിതി ശുചിത്വം ഉറപ്പാക്കുന്നതിലൂടെയും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക്, സെലിനിയം, ഇരുമ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവയുൾപ്പെടെയുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകങ്ങൾ നൽകുന്നത് നിങ്ങളുടെ കുട്ടിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. പച്ച ഇലക്കറികളും പഴങ്ങളും ഈ പോഷകങ്ങൾ പരമാവധി നൽകും.


പ്രതിരോധശേഷിയിൽ ഫൈബറിന്റെ പങ്ക് വളരെ പ്രധാനമാണ് - ഇത് നിങ്ങളുടെ കുഞ്ഞിന്റെ വയറ്റിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ലയിക്കുന്ന നാരുകൾ കുഞ്ഞിന്റെ വയറ്റിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുന്നു. നിങ്ങളുടെ കുഞ്ഞിന്റെ വയറ്റിൽ നല്ല ബാക്ടീരിയകളുടെ എണ്ണം കൂടുതലാണെങ്കിൽ അണുബാധയും വയറുവേദനയും കുറയും.


വാഴപ്പഴം, ഗോതമ്പ്, ആപ്പിൾ, തക്കാളി, തേൻ മുതലായവ കുട്ടികൾക്ക് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മികച്ചതാണ്. കുട്ടികളുടെ വയറിന്റെ ആരോ​ഗ്യത്തിന് ഇവ ഗുണകരമാണെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ടാമതായി, നിങ്ങളുടെ കുഞ്ഞിന് നിങ്ങൾ നൽകുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ശുചിത്വവും. 


കുഞ്ഞിന് തിളപ്പിച്ച ഫിൽറ്റർ ചെയ്ത വെള്ളം മാത്രം നൽകുക. കുഞ്ഞിന് ചൂടുള്ളതും പുതുതായി തയ്യാറാക്കിയതുമായ ഭക്ഷണം മാത്രം നൽകുക. പഴങ്ങളും പച്ചക്കറികളും ഉപ്പുവെള്ളത്തിലോ ബേക്കിംഗ് സോഡ കൊണ്ടുള്ള ലായനിയിലോ നന്നായി കഴുകിയതിന് ശേഷം മാത്രം കുട്ടികൾക്ക് നൽകുക.


ജലദോഷവും പനിയും ഉൾപ്പെടെയുള്ള ചില സാധാരണ മൺസൂൺ സംബന്ധമായ അസുഖങ്ങൾ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ വെക്റ്റർ വഴി പകരുന്ന അണുബാധകൾ, വയറിളക്കം, ടൈഫോയ്ഡ്, ഭക്ഷ്യവിഷബാധ തുടങ്ങിയ മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയെല്ലാം മഴക്കാലത്ത് പകരുന്നതിന് സാധ്യത കൂടുതലാണ്. അണുബാധകൾ കൊച്ചുകുട്ടികളുടെ ആദ്യകാല വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. 


മഴക്കാലത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കുഞ്ഞുങ്ങളെ നീളൻ കൈയുള്ള വസ്ത്രം ധരിപ്പിക്കുക, കൊതുകു വല ഉൾപ്പെടെ കൊതുകു കടിയേൽക്കാതിരിക്കാനുള്ള മാർ​ഗങ്ങൾ സ്വീകരിക്കുക എന്നിവ പ്രധാനമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.