വിട്ടുമാറാത്ത നടുവേദന അനുഭവിക്കുന്നുണ്ടോ? നടുവേദന കാരണം ഇരിക്കാനോ നിൽക്കാനോ ബുദ്ധിമുട്ടുണ്ടോ? ജാഗ്രത പാലിക്കുകയും ഉടൻ തന്നെ പരിഹാരമാർ​ഗങ്ങൾ തേടുകയും വേണം. നടുവേദന അവ​ഗണിക്കുന്നത് പിന്നീട് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. കൃത്യമായ ചികിത്സയും പരിഹാര മാർ​ഗങ്ങളും സ്വീകരിക്കണം. നടുവേദന ഉണ്ടാകുമ്പോൾ ആയാസകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ഇക്കാലത്ത്, വിട്ടുമാറാത്ത നടുവേദന ആളുകൾക്കിടയിൽ ഒരു സാധാരണ സംഭവമാണ്. നടുവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ട്. വിട്ടുമാറാത്ത നടുവേദനയ്ക്ക് പിന്നിലെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ. ഹിമാൻഷു ബെന്ദ്രെ വിശദീകരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിട്ടുമാറാത്ത നടുവേദനയുടെ കാരണങ്ങൾ: മുൻപ് പ്രായമായവരിലാണ് നടുവേദന കൂടുതലായി കണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ ചെറിയ പ്രായത്തിൽ തന്നെ പലരും നടുവേദന മൂലം ബുദ്ധിമുട്ടുന്നുണ്ട്. നട്ടെല്ലിനുള്ളിലെ തരുണാസ്ഥി ക്രമേണ കനംകുറയുന്നതാണ് സ്‌റ്റെനോസിസ്. ഇത് മൂലം സുഷുമ്‌നാ കനാൽ ചുരുങ്ങുക, ഹെർണിയേറ്റഡ് അല്ലെങ്കിൽ ബൾജിംഗ് ഡിസ്‌ക് പോലുള്ള ഡിസ്‌ക് പ്രശ്‌നങ്ങൾ, മയോഫാസിയൽ പെയിൻ സിൻഡ്രോം എന്നിവയിലേക്ക് നയിക്കും.


ALSO READ: Weight Loss: ശരീരഭാരം കുറയ്ക്കാൻ മറക്കാതെ കഴിക്കാം ഈ പച്ചക്കറികൾ


പരിക്കുകൾ, വീഴ്‌ചകൾ, ഒടിവുകൾ, പേശിവലിവ് എന്നിവ കാരണം ഭൂരിഭാഗം ആളുകൾക്കും നടുവേദന അനുഭവപ്പെടാം. കൂടാതെ, അനുചിതമായതോ ഭാരമുള്ളതോ ആയ എന്തെങ്കിലും ഉയർത്തുക, ദീർഘനേരം ഡ്രൈവിംഗ് ചെയ്യുക, ദീർഘനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുക, പെട്ടെന്നുള്ളതും അസ്വാസ്ഥ്യമുള്ളതുമായ ചലനങ്ങൾ എന്നിവയും നടുവേദനയ്ക്ക് കാരണമാകും. നടുവേദനയുള്ള ഒരാൾക്ക് ശരീരഭാരം കുറയും. നടുവേദനയ്ക്കൊപ്പം പനി, പുറകിൽ നീർവീക്കം, കാലുകൾക്ക് താഴെ വേദന, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കും.


നടുവേദനയ്ക്കുള്ള ചികിത്സ: മരുന്നുകൾ കഴിക്കുന്നതും ശസ്ത്രക്രിയയും നടുവേദനയ്ക്ക് ആശ്വാസം നൽകും. ഫിസിയോതെറാപ്പി എടുക്കുന്നതും നടുവേദന നിയന്ത്രിക്കാൻ സഹായകമാകും. സ്ട്രെച്ചിങ് വ്യായാമങ്ങൾ, എയറോബിക് വ്യായാമങ്ങൾ, കോർ സ്ട്രെങ്‌റ്റിംഗ് വർക്കൗട്ടുകൾ എന്നിവ ചെയ്യാൻ ശ്രമിക്കുക. ശരിയായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കുക. യോഗ ചെയ്യുന്നത് നടുവേദനയില്ലാതിരിക്കാൻ സഹായിക്കും. സമീകൃതാഹാരം പിന്തുടരുക. പുകവലി നടുവേദനയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ പുകവലി ഉപേക്ഷിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.