അനാരോ​ഗ്യകരമായ ഭക്ഷണശീലത്തിന്റെയും വ്യായാമക്കുറവിന്റെയും ഭാ​ഗമായി ഇന്ന് കൊളസ്ട്രോൾ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങളും ഉദാസീനമായ ജീവിതശൈലിയും ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന് കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊളസ്‌ട്രോളിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. നല്ല കൊഴുപ്പ് കോശങ്ങളുടെ രൂപീകരണത്തിനും വിറ്റാമിനുകളുടെയും മറ്റ് ഹോർമോണുകളുടെയും ഉത്പാദനത്തിനും അത്യന്താപേക്ഷിതമാണ്. പക്ഷേ, ചീത്ത കൊഴുപ്പ് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും.


ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതത്തിലേക്ക് നയിക്കും


ചീത്ത കൊളസ്‌ട്രോൾ ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ തങ്ങിനിൽക്കുകയും രക്തപ്രവാഹത്തെ തടയുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ രക്തയോട്ടം മന്ദഗതിയിലാക്കുന്നു. 


ഉയർന്ന രക്തസമ്മർദ്ദമുള്ളവരോ പ്രമേഹമുള്ളവരോ അല്ലെങ്കിൽ പുകവലിക്കുന്നവരോ ആണെങ്കിൽ, ഹൃദയാഘാതത്തിനുള്ള അപകടസാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കുന്നത് പ്രധാനമാണ്.


ഭക്ഷണത്തിൽ പയറുവർ​ഗങ്ങൾ ഉൾപ്പെടുത്തുക


നിങ്ങളുടെ ഭക്ഷണത്തിൽ പയറുവർ​ഗങ്ങൾ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും. എല്ലാത്തരം പയറുവർഗങ്ങളിലും പൂരിത കൊഴുപ്പ് കുറവാണ്. ഇവ നിങ്ങളെ ആരോ​ഗ്യമുള്ളവരാക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. പയറുവർ​ഗങ്ങളിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന നാരുകൾ കൂടുതലാണ്. വിവിധ തരം പയറുവർ​ഗങ്ങളിലെ പ്രോട്ടീന്റെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ അകറ്റാൻ പയറുവർ​ഗങ്ങൾ ഏറെ ഗുണം ചെയ്യും. 


കൊളസ്ട്രോൾ കുറയ്ക്കാൻ ബദാം


കൊളസ്‌ട്രോൾ കുറക്കാൻ ബദാം മികച്ചതാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു ഡ്രൈ ഫ്രൂട്ട് ആണ് ബദാം. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.


ഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്തുക


കൊളസ്ട്രോൾ കൂടുതലാണെങ്കിൽ, ഓട്സ് കഴിക്കാം. കൊളസ്‌ട്രോൾ കുറയ്ക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്‌സ്. ചീത്ത കൊളസ്ട്രോളിനെ കുറച്ച് ഹൃദയത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ മികച്ച ഭക്ഷണമാണ് ഓട്സ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.