രണ്ട് മിനിറ്റുണ്ടെങ്കിൽ ചായക്കുള്ള ചൂട് ബജി തയ്യാർ
വീട്ടിൽ വാഴക്ക ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ പരീക്ഷിക്കാം
നല്ല മൊരിഞ്ഞ വാഴക്കാ ബജി കഴിക്കാൻ പുറത്തെങ്ങും പോവണ്ട. വീട്ടിൽ വാഴക്ക ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ പരീക്ഷിക്കാം. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ബജി ഉണ്ടാക്കാം.
സാധനങ്ങൾ
വാഴക്കാ- 3
കടലമാവ്- 2 കപ്പ്
അരിപ്പൊടി- 4 ടേബിൾ സ്പൂൺ
മുളക്പൊടി- 1 ടേബിൾ സ്പൂൺ
കായപ്പൊടി- 1/2 ടീ സ്പൂൺ
ബേക്കിംഗ് സോഡ- 1/2 ടീ സ്പൂൺ
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
ഉണ്ടാക്കുന്ന രീതി
ആദ്യം കൃത്യമായ അളവിൽ കടലമാവ്, അരിപ്പൊടി, മുളക്പൊടി, കായപ്പൊടി, ബേക്കിംഗ് സോഡ, ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കുക (പിന്നെ നിറത്തിന് വേണ്ടി ഒരു സ്പൂൺ കാശ്മീരി മുളക് പൊടി കൂടെ ചേർക്കാവുന്നതാണ്.). ബജിയുടെ മാവ് എപ്പോഴും ഒരു മീഡിയം പരുവത്തിൽ ഒരുപാട് ലൂസ് ആവാതെ ഇരിക്കണം. ഇനി വാഴക്കാ അതിന്റെ തൊലി ഭാഗം നന്നായി വൃത്തിയാക്കിയതിന് ശേഷം രണ്ട് കഷ്ണങ്ങളാക്കുക. ഇനി രണ്ട് കഷ്ണവും വളരെ കട്ടി കുറഞ്ഞ പരുവത്തിൽ നീളത്തിൽ മുറിച്ചെടുക്കുക. ഇങ്ങനെ ബാക്കി വാഴക്കയും മുറിക്കുക.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
ഇനി മുറിച്ച വാഴക്കാ നിറം മാറുന്നതിന് മുന്നേ പെട്ടെന്ന് തന്നെ ആ മാവിൽ മുക്കി നേരെ തിളക്കുന്ന എണ്ണയിലോട്ട് ഇടുക. രണ്ട് മിനിറ്റിനുള്ളിൽ തന്നെ ബജി എണ്ണയിൽ നിന്ന് കോരി എടുക്കാവുന്നതാണ്. ഇനി ചായക്കൊപ്പം ചൂടോടെ കഴിക്കാൻ വാഴക്കാ ബജി തയ്യാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy