Banana Peel: തിളങ്ങുന്ന ചർമ്മത്തിന് പഴത്തൊലി സൂപ്പർ, നോക്കാം ഉപയോഗിക്കേണ്ട രീതി
നിങ്ങൾ പഴം കഴിക്കാൻ താൽപ്പര്യമുള്ളവരാണെങ്കിൽ അതിന്റെ തൊലിയുടെ അത്ഭുത ഉപയോഗം കൂടി അറിയണം. ചർമ്മം തിളങ്ങാൻ ഉത്തമമാണ് പഴത്തൊലി..
വാഴപ്പഴത്തിൽ മാത്രമല്ല പഴത്തൊലിയിൽ നിരവധി ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ ഇത് സത്യമാണ്. ഇതിൽ മുഖകാന്തി വർധിപ്പിക്കുന്നതിനുള്ള നിരവധി ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്.
ഇതോടൊപ്പം നിങ്ങളുടെ ചർമ്മത്തിലെ ചുളിവുകൾ, പുള്ളികൾ തുടങ്ങിയ അകാല വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവയിൽ നിന്നും മുക്തി നേടാനും നിങ്ങൾക്ക് പഴത്തൊലിയുടെ ഉപയോഗം കൊണ്ട് കഴിയും.
Also Read: Rules for consuming ghee: രാവിലെയും വൈകുന്നേരവും നെയ്യ് എങ്ങനെ കഴിക്കാം, അറിയാം ഗുണങ്ങൾ
അതുകൊണ്ടുതന്നെ ഇനി നിങ്ങൾ പഴം കഴിക്കുമ്പോൾ പഴത്തൊലി കളയണ്ട. പകരം അതിന്റെ ഒരു പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടുക. തിളങ്ങുന്ന ചർമ്മം ലഭിക്കാൻ വാഴപ്പഴത്തിന്റെ തൊലി എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം...
പഴത്തൊലി ഫേസ് പായ്ക്ക് എങ്ങനെ ഉണ്ടാക്കാം
>> ആദ്യം ഒരു വാഴപ്പഴത്തിന്റെ തൊലി ചെറുതായി മുറിച്ച ശേഷം മിക്സിയിൽ ഇടുക.
>> ഇതിനുശേഷം പഴുത്ത പഴത്തിന്റെ രണ്ട് കഷണങ്ങൾ കൂടി ചേർക്കുക.
>>ഒപ്പം 2 ടീസ്പൂൺ പാലും 1 ടീസ്പൂൺ തേനും ചേർക്കുക.
>> ഇവയെല്ലാം മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കുക.
>> ഈ പേസ്റ്റ് ഒരു പാത്രത്തിൽ ഇട്ട് 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.
>> ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാ ക്കിയശേഷം ഈ പേസ്റ്റ് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക.
>> പേസ്റ്റ് ഉണങ്ങിയ ശേഷം തൂവാല നനച്ചുകൊണ്ട് മുഖം തുടയ്ക്കുക അല്ലെങ്കിൽ മുഖവും കഴുത്തും സാധാരണ വെള്ളത്തിൽ കഴുകുക.
Also Read: Height അനുസരിച്ച് ശരീരത്തിന്റെ weight എത്ര ആകാം?
വാഴപ്പഴത്തിന്റെ തൊലിയുടെ ഈ ഫേസ് പാക്ക് ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ചർമ്മത്തെ ചെറുപ്പമാക്കുന്നു. ഇതോടൊപ്പം, ഈ ഫെയ്സ് പായ്ക്ക് എല്ലാ ചർമ്മങ്ങൾക്കും ഉപയോഗമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...