എം.ജി കലോത്സവത്തിൽ  വ്യത്യസ്ഥമായൊരു തിരുവാതിര വേദിയിൽ അരങ്ങേറി. പെൺകുട്ടികൾ മാത്രം മത്സരിക്കുന്ന തിരുവാതിര ഇനത്തിൽ ഇക്കുറി ഒരുകൈ നോക്കാൻ ആൺകുട്ടികളും വേദിയിലെത്തി. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥികളാണ് പെൺകുട്ടികളുടെ കുത്തകയായ തിരുവാതിര ഇനം പരീക്ഷിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാലങ്ങളായി പെണ്കുട്ടികൾ കയ്യടക്കി വച്ചിരുന്ന തിരുവാതിര കളിയിൽ ഒരുകൈ നോക്കാൻ തന്നെയായിരുന്നു എം.ജി സർവകലാശാല കലോത്സവത്തിലേക്ക് ചങ്ങനാശേരി സെന്റ് ജോസഫ് കോളേജിലെ പുരുഷ കേസരികൾ എത്തിയത്. ചെസ്സ് നമ്പരും ബെല്ലും മുഴങ്ങി കർട്ടൻ ഉയർന്നപ്പോൾ സദസ്സിലുണ്ടായിരുന്ന എല്ലാവരും ഞെട്ടി. മലയാളി മങ്കമാരെ പ്രതീക്ഷിച്ചിരുന്നിടത്തതാ കസവ് മുണ്ടും പൂണൂലും നേരിയതും ധരിച്ച് 10 പുരുഷ കേസരികൾ. പാട്ടിന്റെ ഈണത്തിൽ മെയ് വഴക്കത്തോടെ ചുവടുകൾ. 


ടീച്ചർമാരുടെ സഹായത്താലും യൂട്യൂബ് നോക്കിയുമാണ് ഈ മിടുക്കന്മാർ തിരുവാതിര ചുവടുകൾ വശത്താക്കിയത്. ഇത് ഇവരുടെ ആദ്യ വേദിയാണ്. ഇനി തിരുവാതിരയിൽ കിടിലം പെർഫോമൻസുമായി വീണ്ടും വരുമെന്നാണ് ഇവർ പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.