പപ്പായ ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു പഴമാണ്. ആരോഗ്യകരവും പോഷകപ്രദവുമായ ഈ പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്, അത് ചർമ്മത്തിലെ അഴുക്കുകൾ പുറന്തള്ളി ചർമ്മത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ളതാക്കുകയം ചെയ്യുന്നു. നിങ്ങളുടെ സൗന്ദര്യ സംരക്ഷണ മാർ​ഗങ്ങളിൽ പപ്പായ ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും. പപ്പായയുടെ ചില സൗന്ദര്യ ഗുണങ്ങളും ചർമ്മസംരക്ഷണത്തിന് ഇത് എങ്ങനെ ഉപയോഗിക്കാമെന്നതും നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു: പച്ച പപ്പായയിൽ ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൽ കുരുക്കൾ വരുന്നത് തടയുകയും സുഷിരങ്ങൾ അടയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പച്ച പപ്പായയിൽ നിന്ന് ജ്യൂസ് എടുത്ത് ഇത് കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് കുരുക്കളും പാടുകളും ഉള്ള സ്ഥലങ്ങളിൽ പുരട്ടുക. 10 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകിക്കളയുക. തുടർന്ന് മുഖം മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ടുതവണ ഇത്തരത്തിൽ ചെയ്യുന്നത് ചർമ്മത്തിന് വളരെയധികം ​ഗുണം ചെയ്യും.


ALSO READ: Smoking: ദിവസവും 10 സി​ഗരറ്റ് വലിച്ചാൽ നിങ്ങൾക്ക് എന്താണ് സംഭവിക്കുക?


നിങ്ങളുടെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു: പപ്പായയിൽ ആൽഫ ഹൈഡ്രോക്‌സിൽ ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ, ചർമ്മത്തിലെ ചുളിവുകളും വരകളും പോലുള്ള വാർധക്യത്തിന്റെ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്ന ഒരു ആന്റി-ഏജിംഗ് മാസ്‌കായി ഉപയോഗിക്കാം. വിറ്റാമിൻ ഇ, സി എന്നിവ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. അര കപ്പ് പഴുത്ത പപ്പായ ഒരു ടേബിൾസ്പൂൺ പാലും തേനും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം ഇത് തണുത്തവെള്ളത്തിൽ കഴുകിക്കളയാം.


ഡാർക്ക് സർക്കിൾസ് ഇല്ലാതാക്കുന്നു: പഴുത്ത പപ്പായ ഉടച്ച് നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റും പുരട്ടുക. വിരലുകൾ കൊണ്ട് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുക. തുടർന്ന് വൃത്തിയുള്ള കോട്ടൺ പാഡ് ഉപയോഗിച്ച് പേസ്റ്റ് തുടയ്ക്കുക. പിന്നീട് വെള്ളം ഉപയോ​ഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ്.


ALSO READ: Viral Infections: ഇന്ത്യയിൽ വൈറൽ അണുബാധകൾ വർധിക്കുന്നു; കാരണങ്ങളും പ്രതിവിധികളും


ത്വക്ക് രോഗങ്ങൾ പ്രതിരോധിക്കുന്നു: ചർമ്മത്തിലെ പാടുകൾ, വിവിധ ചർമ്മ രോ​ഗങ്ങൾ എന്നിവ ഭേദമാക്കുന്നതിന് പപ്പായ ഗുണം ചെയ്യും. പാപ്പെയ്ൻ എന്ന എൻസൈം ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുകയും ചർമ്മത്തിലെ മാലിന്യങ്ങൾ അകറ്റി ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. എക്സിമ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങളെ ചികിത്സിക്കുന്നതിനും ചർമ്മത്തിലെ ചൊറിച്ചിൽ, ചുവപ്പ് എന്നിവ ഒഴിവാക്കുന്നതിനും, പപ്പായ പൾപ്പ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടുന്നത് നല്ലതാണ്.


മുഖത്തെ രോമവളർച്ച കുറയ്ക്കുന്നു: മുഖത്തെ ആകർഷകമല്ലാത്ത രോമങ്ങളെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, പച്ച പപ്പായ ഫേസ് പാക്ക് ഉപയോഗിക്കാൻ ശ്രമിക്കുക. പപ്പായയിലെ എൻസൈം രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും മുഖത്ത് രോമങ്ങൾ വളരുന്നത് തടയുകയും ചെയ്യുന്നു. തുടർച്ചയായി കുറച്ച് നാളുകൾ പച്ച പപ്പായ ഫേസ് പാക്ക് ഉപയോ​ഗിക്കുന്നത് രോമവളർച്ച കുറയ്ക്കും.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.