ചർമ്മ സംരക്ഷണം ഇന്ന് എല്ലാവരും വളരെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. പലരും ഇതിനായി വിലയേറിയ സൗന്ദര്യവർധക വസ്തുക്കളും മറ്റും ഉപയോ​ഗിക്കുന്നത് കാണാറുണ്ട്. എന്നാൽ തിളക്കമുള്ള ചർമ്മതിന് പ്രകൃതിദത്തമായ നിരവധി വഴികളുണ്ട് എന്ന കാര്യം നിങ്ങൾക്കറിയുമോ? പ്രകൃതിയിലുള്ള നിരവധി വസ്തുക്കൾ ചർമ്മ സംരക്ഷണത്തിന് വളരെ നല്ലതാണ്. വിലയേറിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോ​ഗിച്ച് ഒടുവിൽ പാർശ്വഫലങ്ങൾ വല്ലതും ഉണ്ടാകുന്നതിലും എത്രയോ നല്ലതാണ് പ്രകൃതിദത്തമായ മാർ​ഗം സ്വീകരിക്കുന്നത്. അങ്ങനെ പ്രകൃതിദത്തവും ഫലപ്രദവുമായ മാർഗ്ഗം തേടുകയാണ് നിങ്ങളെങ്കിൽ അതിനായി മറ്റെങ്ങും പോകേണ്ടതില്ല. നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട് പ്രതിവധി.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണെന്നല്ലേ, തക്കാളിയാണ് ആ കേമൻ. ചർമ്മസംരക്ഷണത്തിൽ തക്കാളിയുടെ ഉപയോ​ഗം വലുതാണ്. തക്കാളി ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമായതിനാൽ തന്നെ ഇത് ചർമ്മസംരക്ഷണത്തിനുള്ള മികച്ച ഓപ്ഷനാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചർമ്മത്തിന് കേടുപാടുകൾ വരാതിരിക്കാനും അവ സഹായിക്കുന്നു. മാത്രമല്ല തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു. എണ്ണമയമുള്ളതോ മുഖക്കുരുവുള്ളതോ ആയ ചർമ്മമുള്ളവർക്ക് തക്കാളി കൊണ്ടുള്ള മാസ്കുകൾ അനുയോജ്യമാണ്. എന്നാൽ മറ്റ് ചർമ്മക്കാർക്കും ഇത് ഗുണം ചെയ്യും. തക്കാളി ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന, എളുപ്പവും ഫലപ്രദവുമായ അഞ്ച് തക്കാളി ഫേസ് മാസ്കുകളെ പരിചയപ്പെടാം. ഇത് ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കാം...


തക്കാളിയും തേനും ചേർത്ത് മാസ്ക് - ഈ മാസ്ക് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കും.


ചേരുവകൾ:


1 പഴുത്ത തക്കാളി


1 ടീസ്പൂൺ തേൻ


രീതി:


1. തക്കാളി അരച്ച് തക്കാളി പ്യൂരി ആക്കിയെടുക്കുക.


2. ഇതിൽ തേൻ ചേർത്ത് നന്നായി ഇളക്കുക.


3. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വിടുക.


4. പിന്നീട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക.


Also Read: Kidney Health: ബിയർ കുടിച്ചാൽ കിഡ്നി സ്റ്റോൺ മാറുമോ? സത്യാവസ്ഥ ഇതാണ്


 


തക്കാളി, നാരങ്ങ നീര് മാസ്ക് - ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിന് തിളക്കവും നൽകുന്നു.


ചേരുവകൾ:


1 പഴുത്ത തക്കാളി


1 ടേബിൾസ്പൂൺ നാരങ്ങ നീര്


രീതി:


1. തക്കാളി അരച്ച് തക്കാളി പ്യൂരി ആക്കിയെടുക്കുക.


2. പ്യൂരിയിൽ നാരങ്ങാനീര് ചേർത്ത ശേഷം നന്നായി ഇളക്കുക.


3. മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം ചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക


തക്കാളി, തൈര് മാസ്ക് - ഈ മാസ്ക് ചർമ്മത്തെ ഈർപ്പമുള്ളതാക്കും. കൂടാതെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണവും നൽകുന്നു.


ചേരുവകൾ:


1 പഴുത്ത തക്കാളി


1 ടേബിൾ സ്പൂൺ പ്ലെയിൻ തൈര്


രീതി:


1. തക്കാളി പ്യൂരി ആകുന്നത് വരെ ഇളക്കുക.


2. പ്യൂരിയിൽ തൈര് ചേർത്ത് നന്നായി ഇളക്കുക.


3. മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക.


തക്കാളി, ഓട്സ് മാസ്ക് - ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഈ മാസ്ക് ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണം നൽകുന്നു.


ചേരുവകൾ:


1 പഴുത്ത തക്കാളി


1 ടേബിൾസ്പൂൺ ഓട്സ്


രീതി:


1. തക്കാളി പ്യൂരി ആക്കിയ ശേഷം ഓട്‌സ് ചേർത്ത് നന്നായി ഇളക്കുക.


2. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റ് വെക്കുക.


3. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.


തക്കാളി, മഞ്ഞൾ മാസ്ക് - ഈ മാസ്ക് ചർമ്മത്തിന് തിളക്കം നൽകുന്നു.


ചേരുവകൾ:


1 പഴുത്ത തക്കാളി


1 ടീസ്പൂൺ മഞ്ഞൾ പൊടി


രീതി:


1. തക്കാളി ഒരു ബ്ലെൻഡറിലിട്ട് പ്യൂരി ആക്കുക.


2. പ്യൂരിയിൽ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക.


3. മിശ്രിതം മുഖത്ത് പുരട്ടിയ ശേഷം 20 മിനിറ്റ് കഴിഞ്ഞ് ചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.