Weight Loss Drinks: വയറ് കുറയ്ക്കാനായി ദിവസവും രാവിലെ ഈ 4 പാനീയങ്ങൾ ശീലമാക്കൂ!
Fat Cutter Drink: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും കർശനമായ ഭക്ഷണക്രമവും വ്യായാമ മുറകളും പിന്തുടരുന്നത് പെട്ടെന്ന് സാധ്യമല്ല. എന്നാൽ ഇതിനായി ചില എളുപ്പവഴികൾ സ്വീകരിക്കാവുന്നതാണ്.
Belly Fat Burning Tips: നമ്മളിൽ ഭൂരിഭാഗവും തന്റെ ശരീരം ഇപ്പോഴും ഫിറ്റായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് അല്ലെ? എങ്കിലും പലപ്പോഴും അനാരോഗ്യകരമായ ശീലങ്ങൾ നമ്മുടെ വയറിനും അരയ്ക്കും ചുറ്റുമുള്ള കൊഴുപ്പ് വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആകൃതി മോശമാക്കുകയും ചെയ്യും. ഇത് നമ്മുടെ സൗന്ദര്യത്തെയും ബാധിക്കും. എല്ലാവർക്കും രാവിലെയോ വൈകുന്നേരമോ ഓടാൻ പോകാനോ അല്ലെങ്കിൽ ജിമ്മിൽ പോയി മണിക്കൂറുകളോളം വിയർക്കാനോ ഒന്നും സമയമില്ലാത്ത കാലമാണിത്. മാത്രമല്ല എല്ലാവർക്കും സെലിബ്രിറ്റികളെപ്പോലെ ഒരു ഡയറ്റീഷ്യന്റെ മേൽനോട്ടത്തിൽ രാപ്പകലില്ലാതെ ജീവിക്കാനും കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ രാവിലെ എഴുന്നേറ്റ് ചില പ്രത്യേക പാനീയങ്ങൾ കുടിക്കാൻ തുടങ്ങുക. തടി പമ്പ കടക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
Also Read: Eye Care Tips in Summer: വേനലിൽ കണ്ണുകൾക്ക് നൽകാം "സ്പെഷൽ കെയർ"; ഇവ ശീലമാക്കൂ
ഗ്രീൻ ടീ (Green Tea):
ഗ്രീൻ ടീയെ എല്ലായ്പ്പോഴും പാലിനും പഞ്ചസാര ചായയ്ക്കും പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ നിങ്ങളുടെ ഫിറ്റ്നസ് നിലനിർത്താൻ ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കണം. ഇതിന്റെ രുചി കയ്പേറിയതാണെങ്കിലും ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ വളരെ ഫലപ്രദമാണ്.
നാരങ്ങ വെള്ളം (Lemon Water):
ശരീരഭാരം കുറയ്ക്കാൻ നാരങ്ങ വെള്ളം വളരെ വിലകുറഞ്ഞ ഓപ്ഷനാണ്. ഇതിനായി രാവിലെ ഉറക്കമുണർന്നതിന് ശേഷം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കറുത്ത ഉപ്പ് കലർത്തി കുടിക്കുക. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ ശരീരഭാരം നല്ല രീതിയിൽ കുറയും.
അയമോദക വെള്ളം (Celery Water):
മിക്കവാറും എല്ലാ ഇന്ത്യൻ അടുക്കളകളിലും കാണപ്പെടുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ഇതിനെ കാരംസ് സീഡ് എന്നും വിളിക്കുന്നു. ഇത് കഴിക്കുന്നത് ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അയമോദകം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക രാവിലെ അരിച്ചെടുത്ത് ആ വെള്ളം കുടിക്കുക.
പെരുംജീരക വെള്ളം (Fennel Seed Water):
പെരുംജീരകം പലപ്പോഴും ഭക്ഷണത്തിന് ശേഷം നമ്മൾ ചവച്ചരച്ച് കഴിക്കാറുണ്ട് കാരണം ഇതിനെ ഒരു മൗത്ത് ഫ്രെഷണറായും ഉപയോഗിക്കാറുള്ളത് കൊണ്ടാണ്. നിങ്ങൾ ഒരു സ്പൂൺ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ ഇതിനെ അരിച്ചെടുത്ത് കുടിക്കുക. തടി വെണ്ണപോലെ ഉരുകാൻ ഇത് സഹായിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...