Belly Fat Reduction Tips : വ്യായാമമില്ലാതെ വയര്‍ കുറയ്ക്കാം; നെല്ലിക്കയും ഇഞ്ചിയും മാത്രം മതി
How To Reduce Belly Fat : ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവും ശരീരഭാരത്തെ സ്വാധീനിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കുടവയര്‍ അല്ലെങ്കില്‍ അരക്കെട്ടില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇന്ന് ഒട്ടു മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ്. കുടവയര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. അതായത്, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയില്ല. കൂടാതെ നിങ്ങളുടെ വ്യക്തിത്വത്തിനു തന്നെ ക്ഷീണം തട്ടിക്കുന്ന ഒന്നാണ് കുടവയര്‍. വയറിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് നീക്കം ചെയ്യാൻ വളരെ പ്രയാസമാണ്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. വയറിൽ അമിതമായി അടിഞ്ഞ് കൂടന്ന കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് അനാരോഗ്യകരമായ കൊഴുപ്പാണ്. ഇത് ശരീരത്തിൽ വർധിക്കുന്നത് ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, ക്യാൻസർ എന്നീ ഗുരുതര രോഗങ്ങളിലേക്ക് നയിക്കും.
പലപ്പോഴും ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, വ്യായാമത്തിന്റെ കുറവ്, അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത്, ശരിയായി ഉറക്കം ലഭിക്കാത്തതും അധികം ഉറങ്ങുന്നതും, ജങ്ക് ഫുഡ് ധാരാളം കഴിക്കുന്നത് എന്നിവയെല്ലാമാണ് പലപ്പോഴും കുടവയറിനെ കാരണം ആകുന്നത്. ശരീരഭാരം കുറയ്ക്കാനായി ഏറെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങളോ യോഗയോ ചെയ്യേണ്ടതില്ല, പകരം, നിങ്ങളുടെ ദിനചര്യയിൽ നേരിയ മാറ്റങ്ങൾ വരുത്തിയാൽ മതി. കൂടാതെ വണ്ണം കുറയ്ക്കാൻ ഒരു എളുപ്പവഴി.
ALSO READ: Benefits Of Orange Peel: ഓറഞ്ച് തൊലിയിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി ഗുണങ്ങൾ! അറിയാമോ?
വയർ കുറയ്ക്കാൻ നെല്ലിക്കയും ഇഞ്ചിയും
നെല്ലിക്ക അരച്ച് ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. അഞ്ച് ആറു നെല്ലിക്ക കുരു കളഞ്ഞത്തിന് ശേഷം ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച് ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തുക. അതിന് ശേഷം ഈ മിശ്രിതം ഒരു രാത്രിയില്‍ വെച്ചതിന് ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഇങ്ങനെ രണ്ടാഴ്ച്ച ചെയ്‌താൽ കുടവയർ കുറയും.
മറ്റ് ചില മാർഗങ്ങൾ
1) വെറും വയറ്റിൽ വെള്ളം കുടിക്കുക
രാവിലെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക, കഴിയുമെങ്കിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇത് കലോറിയും കൊഴുപ്പും കുറയാന്‍ സഹായിയ്ക്കും. ഇതുകൂടാതെ, നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ജലാംശം നൽകും. അധികം വൈകാതെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുകയും ശരീരം മെലിയുകയും ചെയ്യും.
2) സൂര്യപ്രകാശം
ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവും ശരീരഭാരത്തെ സ്വാധീനിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വർദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാൽ, രാവിലെ ഇത്തിരി നേരം സൂര്യപ്രകാശം ഏല്‍ക്കാന്‍ ശ്രദ്ധിക്കുക.
3) ധ്യാനം
ശരീരഭാരം കുറയ്ക്കാൻ, വളരെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങളും യോഗയും ചെയ്യുന്നതിനുപകരം, ദിവസവും രാവിലെ അല്‍പസമയം Meditation ചെയ്യുന്നത് ശീലമാക്കുക. ഇത് ക്രമേണ നിങ്ങളുടെ ശരീരഭാരത്തിൽ വ്യത്യാസം കാണിക്കാൻ തുടങ്ങും. നിങ്ങളുടെ ശരീരഭാരത്തിൽ മാത്രമല്ല, ഇത് നിങ്ങളുടെ ചർമ്മത്തിലും മാനസികാരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...