സൗന്ദര്യ വർധനവിന് എന്തും പരീക്ഷിക്കും.  കൃത്രിമമായാലും ശരി നാടൻ വഴികളായാലും ശരി സൗന്ദര്യം വർധിപ്പിക്കാൻ എല്ലാവരും തയ്യാറാണ്.  എപ്പോഴും നാടൻ രീതികളാണ് ഇതിന് ഗുണം.  ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉരുളക്കിഴങ്ങിന്റെ നീര് ദിവസവും മുഖത്ത് പുരട്ടി നോക്കൂ നല്ലൊരു വ്യത്യാസം നമുക്ക് മനസിലാക്കാൻ കഴിയും.  പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്.    


Also read:  ആപ്പിള്‍ മുതല്‍ ബദാം വരെ... പല്ലുകളുടെ സംരക്ഷണത്തിനായി 5 ഭക്ഷണങ്ങള്‍....


നല്ല നിറം ലഭിക്കാൻ ഉരുളക്കിഴങ്ങ് നീര് വളരെ നല്ലതാണ്.  ശരീരത്തിന്റെ ഇരുണ്ട നിറം അകറ്റാൻ ഈ നീര് വളരെ നല്ലതാണ്.  ഉരുളക്കിഴങ്ങ് അരച്ചെടുത്ത് അതിന്റെ നീര് മുഖത്തും ശരീരഭാഗത്തും പരട്ടി കുറച്ചു നേരം കഴിഞ്ഞ് കഴുകികളയുക.  നല്ല വ്യത്യാസം നിങ്ങൾക്ക് മനസിലാകും.  മാത്രമല്ല കക്ഷത്തിലെ കറുപ്പ്, കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ എല്ലാത്തിനും ഇത് നല്ലതാണ്. 



അതുപോലെ തന്നെ കണ്ണിനു താഴത്തെ കറുപ്പ്.  ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്.  ഇതിന് ഏറ്റവും നല്ല പ്രതിവിധിയാണ് ഉരുളക്കിഴങ്ങിന്റെ നീര്.  ഇത് പഞ്ഞികൊണ്ട് മുക്കി കണ്ണിന് മുകളിൽ വയ്ക്കുന്നത് നല്ലതാണ്.  അതുപോലെ ഉരുളക്കിഴങ്ങിനെ കനം കുറച്ച് വട്ടത്തിലാക്കിയശേഷം കണ്ണിനു മുകളിൽ വയ്ക്കാം.  ഈ നീരിനൊപ്പം റോസ് വാട്ടർ കൂടി ചേർത്താൽ കുറച്ചുകൂടി നല്ലതാണ്. ഉരുളക്കിഴങ്ങിനെ ആന്റി ഓക്സിഡന്റായും ഉപയോഗിക്കാം.  


Also read: പച്ചയായ ജീവിതം; പുത്തൻ ചിത്രവുമായി കാവ്യ..! 


ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ഉരുളക്കിഴങ്ങ് നീര് നല്ലതാണ്.  കറുത്ത കുത്തുകൾക്ക് ഉരുളക്കിഴങ്ങും മഞ്ഞളും ചേർത്ത മിശ്രിതം തേച്ചാൽ മതിയാകും.  പലരേയും അലട്ടുന്ന പ്രശനമാണ് ഈ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ.  ഇത് മാറ്റാൻ പലരും ബ്ലീച്ചിന്റെ സഹായം തേടാറുണ്ട് പക്ഷേ അത് നല്ലതല്ല.  ഇതിന് നല്ലൊരു പ്രതിവിധിയായി നിങ്ങൾക്ക് മഞ്ഞളും ഉരുളക്കിഴങ്ങും ചേർത്ത മിശ്രിതം ഉപയോഗിക്കാം.  ഉരുളക്കിഴങ്ങ് മിക്സിയിൽ അരച്ചെടുത്ത് അതിലേക്ക് മഞ്ഞൾ കൂടി ചേർത്ത് നന്നായി മുഖത്തു തേച്ചു പിടിപ്പിക്കുക ഉണങ്ങിയതിന് ശേഷം കഴുകി കളയുക.  പരീക്ഷിച്ചു നോക്കൂ തീർച്ചയായും ഫലം ലഭിക്കും.