Beauty Care: മഞ്ഞളും കറ്റാര്‍വാഴയും മാത്രം മതി, നിങ്ങളുടെ മുഖം മുത്തുപോലെ തിളങ്ങും
പ്രകൃതിദത്ത മാർഗത്തിലൂടെ മുഖ കാന്തി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വസ്തുക്കളാണ് മഞ്ഞളും കറ്റാര്‍വാഴയും
Beauty Care Tips: തിളങ്ങുന്ന സുന്ദരമായ മുഖം എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. മുഖവും ചര്‍മ്മവും സുന്ദരമാക്കാന്‍ പല കുറുക്കുവഴികളും നാം തേടാറുണ്ട്.
എന്നാല്‍, നിങ്ങള്‍ക്കറിയുമോ ഒരല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും നേടാം സുന്ദരമായ ചര്‍മ്മം. പ്രകൃതിദത്ത മാർഗത്തിലൂടെ മുഖ കാന്തി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വസ്തുക്കളാണ് മഞ്ഞളും കറ്റാര്‍വാഴയും. ഈ പ്രകൃതിദത്ത വസ്തുക്കള്‍ മുഖത്ത് പുരട്ടുമ്പോള്‍ തന്നെ നമുക്ക് അതിന്‍റെ മാറ്റം കാണുവാന്‍ സാധിക്കും.
Also Read : Wheat Grass: കൊളസ്ട്രോൾ പോലും ബൈ പറയും, വീറ്റ് ഗ്രാസിനുണ്ട് അതിശയകരമായ ഗുണങ്ങള്‍
മഞ്ഞളും കറ്റാർ വാഴയും ചർമ്മത്തിന് വളരെ ഗുണകരമാണ്. ഇവ രണ്ടും വെവ്വേറെ ഉപയോഗിക്കാനും സാധിക്കും. എന്നാല്‍, ഇവ രണ്ടും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ഭംഗിയും നല്‍കും. ഈ രണ്ട് പ്രകൃതിദത്ത വസ്തുക്കളുടെയും ഗുണങ്ങള്‍ രണ്ടാണ്. അതിനാല്‍ ഫലവും ഇരട്ടിയായിരിയ്ക്കും.
കറ്റാർ വാഴയ്ക്ക് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ കഴിയുമ്പോള്‍ ധാരാളം ആന്‍റിഓക്‌സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മഞ്ഞളിനുള്ളിൽ കാണപ്പെടുന്നു. അപ്പോള്‍ ഇവ രണ്ടും ചേര്‍ന്ന മിശ്രിതം ചര്‍മ്മത്തിന് ഇരട്ടി ഗുണം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ജലാംശം ഏറെയുള്ള കറ്റാര്‍വാഴയും ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ മഞ്ഞളും ചേര്‍ന്ന മിശ്രിതം ചർമ്മത്തിൽ പുരട്ടിയാൽ ചർമ്മം മെച്ചപ്പെടുകയും കൂടുതല്‍ തിളങ്ങുകയും ചെയ്യും.
കറ്റാർ വാഴയും മഞ്ഞളും ചേര്‍ന്ന മിശ്രിതം എങ്ങനെ ചർമ്മത്തിലും മുഖത്തും ഉപയോഗിക്കാമെന്ന് നോക്കാം
മഞ്ഞൾ, കറ്റാർ വാഴ, തേൻ എന്നിവയുടെ മിശ്രിതം ചർമ്മത്തിൽ പുരട്ടുക, 20 മുതൽ 25 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മത്തിന്‍റെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ സാധിക്കും.
കറ്റാർ വാഴയും മഞ്ഞൾപ്പൊടിയും ഒപ്പം അല്പം ചന്ദനവും ചേര്‍ന്ന മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. മിശ്രിതം ഉണങ്ങിക്കഴിയുമ്പോള്‍ സാധാരണ വെള്ളത്തില്‍ കഴുകുക. ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റാന്‍ ഏറെ സഹായകമാണ്.
മുഖക്കുരു പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായകമാണ് കറ്റാർവാഴയും മഞ്ഞളും ചേര്‍ന്ന മിശ്രിതം. കറ്റാർവാഴ, മഞ്ഞൾ, തേൻ എന്നിവ കലർന്ന മിശ്രിതം ചർമ്മത്തിൽ പുരട്ടുക. മിശ്രിതം ഉണങ്ങി ക്കഴിയുമ്പോള്‍ സാധാരണ വെള്ളത്തിൽ കഴുകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖക്കുരു പ്രശ്‌നത്തിന് ആശ്വാസം ലഭിക്കും.
എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കറ്റാർ വാഴയും മഞ്ഞളും ചേർന്ന മിശ്രിതം ചർമ്മത്തിന് ഗുണം ചെയ്യുമെങ്കിലും ചിലരില്‍ ഇത് അലര്‍ജി ഉണ്ടാക്കും. മുകളിൽ പറഞ്ഞ മിശ്രിതത്തോട് നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ, അവ നിങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...