ഇടയ്ക്കിടയ്ക്ക് വിശന്നിലെങ്കിലും എന്തെങ്കിലും കഴിക്കണമെന്ന് തോന്നാറില്ലേ? അതേസമയം അത് അരോഗ്യ പൂർണമല്ലെന്ന് (Unhealthy) വിഷമിക്കുകയും ചെയ്യാറില്ലേ? ഇതിന് പകരം ഉണക്ക മുന്തിരി (Raisins) കഴിച്ചാലോ, ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് മാത്രമല്ല നീണ്ട നേരം വിശക്കുകയുമില്ല. ഇത് കൂടാതെ രക്ത സമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

  ഉണക്കമുന്തിരി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?


എല്ലുകൾക്ക് ശക്തി നൽകും


കറുത്ത ഉണക്ക മുന്തിരിയിൽ വൻ തോതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, കൂടാതെ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ശക്തി കൂട്ടാനും ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും. കൂടാതെ ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.


ALSO READ: Home Remedies: പനി, ജലദോഷം, മൂക്കടപ്പ്, തലവേദന, ഞൊടിയിടയില്‍ മാറ്റാം, ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ...


മുടി കൊഴിച്ചിൽ കുറയ്ക്കും


ഉണക്ക മുന്തിരിയിൽ ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. അതിനോടൊപ്പം തന്നെ ധാരാളം വിറ്റാമിൻ സി യും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിൻ സി ഭക്ഷണത്തിലെ ധാതുക്കളെ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും മുടിയുടെ വളർച്ചയും ശക്തിയും വർധിപ്പിക്കുകയും ചെയ്യും.



ALSO READ: Health | കരുത്തോടെയിരിക്കാൻ ഈ 11 പോഷകങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ


രക്ത സമ്മർദ്ദം നിയന്ത്രിക്കും


ഉണക്ക മുന്തിരിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല രക്ത കുറവ് ഉണ്ടാകുന്നതിനെയും ഉണക്ക മുന്തിരി കഴിക്കുന്നത്  പ്രതിരോധിക്കും.



ALSO READ: Turmeric Side effects: മഞ്ഞള്‍ അമിതമായി കഴിയ്ക്കുന്നത് ഇവര്‍ക്ക് ആപത്ത്


കൊളസ്ട്രോൾ നിയന്ത്രിക്കും


ശരീരത്തിലെ ബാഡ് കൊളസ്‌ട്രോൾ അല്ലെങ്കിൽ എൽഡിഎൽ കൊളെസ്ട്രോൾ ഗണ്യമായി കുറയ്ക്കാൻ ഉണക്കമുന്തിരി കഴിക്കുന്നത് സഹായിക്കും. കൂടാതെ ആർത്തവം മൂലമുള്ള വേദന കുറയ്ക്കാനും ഉണക്ക മുന്തിരി കഴിക്കുന്നത് സഹായിക്കും.  അതോടൊപ്പം തന്നെ നെഞ്ചെരിച്ചിൽ കുറക്കുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.