ശീതകാലം പച്ച ഇലക്കറികൾ ധാരാളം ലഭ്യമാകുന്ന കാലമാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഇലക്കറിയാണ് കാബേജ്. നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള കാബേജ് മികച്ച ശൈത്യകാല ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ​ഗുണങ്ങളാണ് കാബേജിനുള്ളത്. അതുകൊണ്ടാണ് ശൈത്യകാലത്ത് കാബേജ് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ പറയുന്നത്. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ പല വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും കാബേജിന് കഴിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകമെമ്പാടും വളരുന്ന ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറികളിലൊന്നാണ് കാബേജ്. ബ്രോക്കോളി, കോളിഫ്ലവർ, കെയിൽ എന്നിവ ഉൾപ്പെടുന്ന ക്രൂസിഫെറെ കുടുംബത്തിൽ ഉൾപ്പെട്ടതാണ് കാബേജ്. എന്നാൽ, ശ്രദ്ധേയമായ പോഷകങ്ങൾ ഉണ്ടായിരുന്നിട്ടും, കാബേജ് പലപ്പോഴും അവഗണിക്കപ്പെടുന്നു, പക്ഷേ ഈ ക്രൂസിഫറസ് പച്ചക്കറിയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ മനസ്സിലാക്കിയാൽ തീർച്ചയായും നിങ്ങൾ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കും.


ALSO READ: Weight Loss: പെട്ടന്ന് ശരീരഭാരം കുറയുന്നതായി തോന്നുണ്ടോ? ഈ രോ​ഗങ്ങളുടെ ലക്ഷണമാകാം, അവ​ഗണിക്കരുത്


കാബേജിന്റെ ഗുണങ്ങൾ:


കാൻസർ പ്രതിരോധം: കാബേജ് കാൻസറിനെ പ്രതിരോധിക്കുന്നു. സൾഫർ അടങ്ങിയ സംയുക്തം, സൾഫോറാഫെയ്ൻ എന്നിവ ഈ പച്ചക്കറികൾക്ക് കയ്പേറിയ രുചി നൽകുന്നു, ഇത് കാൻസറിനെ പ്രതിരോധിക്കുന്നു. കാൻസർ കോശങ്ങളുടെ പുരോഗതിയെ സൾഫോറാഫെയ്ൻ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കാബേജിന് നിറം നൽകുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ ആന്തോസയാനിൻ, കാൻസർ കോശങ്ങളുടെ രൂപവത്കരണത്തെ മന്ദീഭവിപ്പിക്കുകയും ഇതിനകം രൂപപ്പെട്ട കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.


വീക്കം തടയാൻ സഹായിക്കുന്നു: കാബേജ് പോലുള്ള ക്രൂസിഫറസ് പച്ചക്കറികളിൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. സൾഫോറഫെയ്ൻ, കെംഫെറോൾ, മറ്റ് ആന്റി ഓക്സിഡന്റുകൾ എന്നിവ ക്രൂസിഫറസ് ശ്രേണിയിൽപ്പെട്ട പച്ചക്കറികളിൽ കാണപ്പെടുന്നു.


ALSO READ: Mushrooms health benefits: ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നത് മുതൽ പ്രമേഹത്തെ നിയന്ത്രിക്കുന്നത് വരെ നിരവധിയാണ് കൂണിന്റെ ​ഗുണങ്ങൾ


തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കുന്നു: കാബേജിൽ വിറ്റാമിൻ കെ, അയോഡിൻ, ആന്തോസയാനിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ ഫലപ്രദമാണ്. പഠനങ്ങൾ അനുസരിച്ച്, അൽഷിമേഴ്സ് രോഗികളുടെ തലച്ചോറിൽ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാൻ കാബേജ് പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ സഹായിക്കും.


രക്തസമ്മർദ്ദം കുറയ്ക്കുന്നു: രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെയുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.