നിരവധി ആരോ​ഗ്യഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് കാരറ്റ്. കറി വച്ചും സാലഡിനൊപ്പവും ജ്യൂസ് രൂപത്തിലുമെല്ലാം കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആരോ​ഗ്യസംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണ് കാരറ്റ് ജ്യൂസ്. കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വരണ്ട ചർമ്മത്തിന് മികച്ച പ്രതിവിധിയാണ്  കാരറ്റ് ജ്യൂസ്. കാരറ്റ് ജ്യൂസ് നിങ്ങൾക്ക് വളരെ ഊർജം നൽകും. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസിൽ നിന്ന് 80 കലോറി ലഭിക്കും. കാൻസറിനെ പ്രതിരോധിക്കാനും കാരറ്റ് ജ്യൂസിന് കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാരറ്റ് ജ്യൂസിൽ ഫോസ്ഫറസും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ബലത്തിനും ആരോഗ്യത്തിനും മികച്ചതാണ്. കാരറ്റിലിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ ഇൻസുലിൻ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്നു.  ദഹനത്തിനും കാരറ്റ് ജ്യൂസ് മികച്ചതാണ്. ഇതിൽ കലോറി കുറവായതിനാൽ ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ ദിവസവും കാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കൂടാതെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും കാരറ്റിന് സാധിക്കും.


ALSO READ: Summer Foods: വേനൽക്കാലത്ത് പ്രതിരോധ ശേഷി കൂട്ടാൻ ബെസ്റ്റാണ്; ഈ അഞ്ച് പഴങ്ങള്‍


കാരറ്റിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കണ്ണുകളുടെ ആരോ​ഗ്യത്തിനും മികച്ചതാണ്. ദിവസവും കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി കാഴ്ച ശക്തി മികച്ചതാകുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ റെറ്റിന ​ഗാം​ഗ്ലിയൻ കോശങ്ങളെ സംരക്ഷിക്കുന്നതുവഴി നിരവധി നേത്രരോ​ഗങ്ങളെ തടയുകയും കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.