ഇനി വില കൂടിയ സലൂൺ ട്രീറ്റ്‌മെന്റുകൾ ഒഴിവാക്കാം . വീട്ടിലിരുന്ന് തന്നെ തൈര് ഉപയോഗിച്ച്  സുന്ദരിയാകാം .  തൈര് മുഖത്തും തലയോട്ടിയിലും പുരട്ടുന്നതിലൂടെ  നിങ്ങൾക്ക് സൗന്ദര്യ ഗുണങ്ങൾ ഇരട്ടിയായി ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൈരിന്റെ ഗുണങ്ങൾ പരിശോധിക്കാം


ടാൻ നീക്കം ചെയ്യാൻ തൈര്


അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് നിങ്ങളുടെ ചർമ്മത്തിലെ നിറം മങ്ങുകയും ഡ്രൈ ആകുകയും ചെയ്യുന്നു. തൈരും നാരങ്ങാനീരും ചേർത്ത് ചെറുപയർ പൊടി കൂടെ അതിൽ ചേർത്ത് ചർമ്മത്തിൽ പുരട്ടുക. 15 മിനിറ്റ് വയ്ക്കുക ഇതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. സൺടാൻ അകറ്റാൻ ഈ എളുപ്പവഴികൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ് . കൂടാതെ  ഈ പേസ്റ്റ് പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ യഥാർത്ഥ നിറം വീണ്ടെടുക്കാൻ സഹായിക്കും. 



ചർമ്മത്തിന് തിളക്കം നൽകുന്നു


തൈര്, ഉണക്കിയ ഓറഞ്ച് തൊലി പൊടിച്ചത് അതിലേക്ക് കുറച്ച് തേൻ എന്നിവ ചേർത്ത് പായ്ക്ക് തയ്യാറാക്കുക. ഈ പേസ്റ്റ് മുഖത്ത് 15 മിനിറ്റ് നേരം പുരട്ടി വയ്ക്കുക. ശേഷം ചെറു ചൂടു വെളളത്തിൽ മുഖം കഴുകുക. ഇത് നിങ്ങളുടെ ചർമ്മത്തിന്  തിളക്കം നൽകുന്നു .


മുഖക്കുരു തടയുന്നു


നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ, മുഖക്കുരു അല്ലെങ്കിൽ പൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് തടയാൻ, തൈര് കുറച്ച് മഞ്ഞൾപ്പൊടി കുറച്ച് പഞ്ചസാര, ചന്ദനപ്പൊടി എന്നിവ ചേർത്ത് പേസ്റ്റ് തയ്യാറാക്കുക . ഇത് മുഖത്ത് തേച്ച് മസാജ് ചെയ്ത് അൽപസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. 


പാടുകൾ ഇല്ലാതാക്കുന്നു
മുഖക്കുരു പാടുകളോ മുഖത്തുളള മറ്റു പാടുകളോ ഉണ്ടെങ്കിൽ, കട്ടതൈര് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനുറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.



തൈര് ഉപയോഗിച്ച് നരച്ച മുടി മാറ്റാം


3 ടേബിൾസ്പൂൺ തൈര്, 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ, 4 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ എന്നിവ ഉപയോഗിച്ച് പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലമുടിയിൽ പുരട്ടി അരമണിക്കൂറോളം വയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. 


താരനകറ്റാം


തൈരിന് ആൻറി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ താരൻ അകറ്റാൻ ഇത് നല്ലതാണ്. ഒരു കപ്പ് നിറയെ തൈര് എടുത്ത് നന്നായി ഇളക്കുക.  ഇത് നിങ്ങളുടെ തലയോട്ടിയിൽ പുരട്ടി ഒരു മണിക്കൂർ നേരം കഴിഞ്ഞ്  മുടി നന്നായി കഴുകുക. 


മുടികൊഴിച്ചിൽ കുറയ്ക്കുന്നു


മുടി കൊഴിച്ചിലിൽ തൈര് ഉപയോഗിച്ച് നിയന്ത്രിക്കാം. തൈരും കുറച്ച് ഉലുവയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക .  മുടി കഴുകുന്നതിന് 45 മിനിറ്റ് മുമ്പെങ്കിലും ഇത് നിങ്ങളുടെ തലയിൽ പതിവായി പുരട്ടുക. മുടി കൊഴിച്ചിൽ കുറയുന്നത് നിങ്ങൾക്ക് തന്നെ അറിയാൻ സാധിക്കുന്നതാണ്. 


മുടിക്ക് തിളക്കം നൽകുന്നു


2 ടേബിൾസ്പൂൺ ബദാം ഓയിലും 2 മുട്ടയും അര കപ്പ് തൈര്  ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ്  നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി  മുടി ഒരു പ്ലാസ്റ്റിക് തൊപ്പി കൊണ്ട് പൊതിഞ്ഞു വയ്ക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.


മുടി സിൽക്കി ആക്കുന്നു


നിങ്ങളുടെ മുടി സിൽക്കി ആക്കാൻ, തൈര്, മുട്ട, ചെറുനാരങ്ങാനീര്, തേൻ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. 30 മിനിറ്റിനു ശേഷം കഴുകിക്കളയുക. മുടി മിനുസമുളളതാകും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.