വിശുദ്ധിയുടെ പുണ്യനാളുകളിലേക്ക് കടന്നിരിക്കുകയാണ്. പ്രാർഥനയുടെയും കഠിനമായ നോമ്പിന്റെയും കാലം. ജലപാനം പോലും ഒഴിവാക്കിയാണ് റമദാൻ നോമ്പ്. നോമ്പ് തുറയ്ക്ക് പ്രധാനമായും ഉപയോ​ഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ ഒന്നാണ് ഈന്തപ്പഴം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണവും വെള്ളവും ഒഴിവാക്കി നോമ്പെടുക്കുന്നത് ശരീരത്തെ തളർത്തും. ശരീരത്തിന് വളരെ വേ​ഗത്തിൽ ഊർജം നൽകാൻ കഴിയുന്ന ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന അയേൺ, പ്രോട്ടീൻ, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടക്കമുള്ള പല പോഷകങ്ങളും ശരീരത്തിന് ഊർജം നൽകും.


വിളർച്ച തടയാനും ഊന്തപ്പഴം സഹായിക്കും. വേനൽ കാലത്ത് വെള്ളം കൂടുതൽ കുടിക്കേണ്ട സമയമാണ്. എന്നാൽ ഈ സമയത്താണ് റമദാൻ നോമ്പും എത്തുന്നത്. ശരീരത്തിലെ വിഷാംശം നീക്കുന്നതിൽ വെള്ളം വലിയ പങ്കുവഹിക്കുന്നുണ്ട്. ഈന്തപ്പഴവും ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ സഹായിക്കുന്നുണ്ട്.


അതിനാൽ വെള്ളം കുടിക്കാതിരിക്കുന്നതിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈന്തപ്പഴത്തിന് സാധിക്കും. വിശപ്പ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഈന്തപ്പഴം നല്ലതാണ്. രക്തം വർധിപ്പിക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. ഈന്തപ്പഴം പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്. ഇത് ബിപി നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.