നാരങ്ങാ വെള്ളം (Lemon Water) കുടിക്കാൻ ഏവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് ചൂടുള്ള സമയങ്ങളിൽ ഏവരും നാരങ്ങാ വെള്ളം കുടിക്കാറുണ്ട്. ചില ആളുകൾ ദിവസം തുടങ്ങുന്നത് തന്നെ നാരങ്ങാ വെള്ളം കുടിച്ച് കൊണ്ടാണ്. നാരങ്ങാ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. രോഗപ്രതിരോധ ശേഷി കൂട്ടാനും, ഭാരം കുറയ്ക്കാനും ഒക്കെ നാരങ്ങാ വെള്ളം സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ എന്തൊക്കെ? 


ശരീരത്തിലെ ജലത്തിന്റെ അളവ് കൂട്ടും


ശരീരത്തിലെ  ജലത്തിന്റെ അളവ് ശരിയായ നിലയിൽ നിലനിർത്താൻ നാരങ്ങാ വെള്ളം സഹായിക്കും. എല്ലാവരും വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. വെള്ളത്തിൽ നാരങ്ങാ നീര് ഒഴിക്കുന്നത് വെള്ളം കുടിക്കാൻ കൂടുതൽ എളുപ്പമാക്കുന്നു. ഇതിന് മറ്റ് പാർശ്വഫലങ്ങൾ ഇല്ല.


ALSO READ: Eggs beneficial in winter: തണുപ്പത്ത് ഈ സമയം കഴിക്കുക 2 പുഴുങ്ങിയ മുട്ട, ഗുണം ഉത്തമം


വൈറ്റമിൻ സി 


നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സിയുടെ അളവ് വളരെ ഉയർന്നതാണ്. നാരങ്ങായി ധാരാളം ആന്റിഓക്സിഡേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും. അതേസമയം ആളുകളിൽ ജലദോഷത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ വിറ്റാമിൻ സി സഹായിക്കുമെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്. വിറ്റാമിൻ സി ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.


ALSO READ: മാതളനാരങ്ങയുടെ തൊലിയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയുമോ?


ഭാരം കുറയ്ക്കാൻ സഹായിക്കും


നാരങ്ങാ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നാരങ്ങായിൽ അടങ്ങായിട്ടുള്ള പോളിഫെനോൾ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് കാരണം. ഈ ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.


ALSO READ: Vegetables for Diabetes patients: നിങ്ങൾ പ്രമേഹ രോഗിയാണോ? എങ്കിൽ ഈ 4 പച്ചക്കറികൾ കഴിക്കണം


ചർമ്മരോഗ്യം വർധിപ്പിക്കും


നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിലെ ചുളിവുകൾ, വാർദ്ധക്യത്തിൽ നിന്ന് വരണ്ട ചർമ്മം, സൂര്യ പ്രകാശം മൂലമുണ്ടാകുന്ന പ്രശ്‍നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും


ദഹനം സുഗമമാക്കും


നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കാനും, മലബന്ധം ഇല്ലാതാക്കാനും സഹായിക്കും. ചൂട് നാരങ്ങാ വെള്ളത്തിൽ തേൻ ഒഴിച്ച് കഴിക്കുന്നതും വയ റിന് വളരെ നല്ലതാണ്. ഇത് ആയുർവ്വേദ മരുന്നുകളിലും ഉപയോഗിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.