നിറം കൊണ്ടും രുചി കൊണ്ടും എപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പഴങ്ങളിൽ ഒന്നാണ് റംബുട്ടാൻ. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കേ ഏഷ്യയിലും റമ്പുട്ടാൻ കൃഷി ചെയ്യുന്നുണ്ട്. ലിച്ചി, ലോങ്ങൻ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം.  


COMMERCIAL BREAK
SCROLL TO CONTINUE READING

'പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം' എന്നും വിശേഷിക്കപ്പെടുന്ന ഒന്നാണ് റംബുട്ടാൻ.റമ്പൂട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രാജ്യം തായ്‌ലന്റ് ആണ്. ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഇനങ്ങൾ റമ്പൂട്ടാനിൽ ഉണ്ട്.നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയുട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മാത്രമാണോ റംബൂട്ടാൻറെ ഗുണം. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.


100 ഗ്രാം റംബുട്ടാനിൽ 73.1 കിലോ കലോറി ഊർജം നൽകുന്ന പോഷകങ്ങളുണ്ട്. 0.6 ഗ്രാം പ്രോട്ടീനുകൾ, 0.1 ഗ്രാം കൊഴുപ്പുകൾ, 6.8 ഗ്രാം കാർബോഹൈഡ്രേറ്റ് കൂടാതെ, ഉപയോഗപ്രദമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഇതിലുണ്ട്.


പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു


വിറ്റാമിൻ സി റംബൂട്ടാനിൽ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനെ അപകടത്തിലാക്കുന്ന സൂക്ഷ്മജീവികളെ കൊല്ലുന്നതിനുള്ള ആന്റിബോഡിയുടെ അളവ് വർദ്ധിപ്പിക്കും, ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കും. റംബുട്ടാനിൽ ഉയർന്ന വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്, അതിനാൽ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.


ദഹനത്തെ സഹായിക്കുന്നു


ദഹനത്തിന് സഹായിക്കുകയും മലം മൃദുവാക്കാനും ഇത് സഹായിക്കുന്നു.വൻകുടൽ പുണ്ണ് പോലുള്ള രോഗങ്ങളെ നിയന്ത്രിക്കുകയും. ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. റംബുട്ടാനിൽ ഉയർന്ന അളവിലുള്ള ജലാംശവും കുറഞ്ഞ കലോറിയും ദഹനത്തെ സഹായിക്കുന്നു.


ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ


വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ഇതിലുള്ളതിനാൽ ശരീരത്തിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ഇവ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും അൽഷിമേഴ്‌സ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ അസുഖങ്ങൾ കുറയ്ക്കുകയും ചെയ്യുന്നുവെന്നും ചില പഠനങ്ങൾ പറയുന്നു


ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു


റംബുട്ടാൻ കഴിക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് കുറയും. രക്ത ധമനികളെ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ചെമ്പ് ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ധമനികളിൽ രക്തം കട്ടിയാകുന്നത് തടയും, അങ്ങനെ ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു.


ആരോഗ്യമുള്ള ചർമ്മം


ചർമ്മത്തിലെ പാടുകൾ, മുഖക്കുരു, മുറിവ് എന്നിവ ശരീരത്തിൽ വേഗം ഉണക്കാൻ സഹായിക്കുകയും ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം പ്രദാനം ചെയ്യുകയും ചെയ്യുന്നു. 


എങ്ങനെയൊക്കെ കഴിക്കാം ?


സ്മൂത്തിയായോ, വെറുതെയോ അല്ലെങ്കിൽ ജ്യൂസടിച്ചോ റംബൂട്ടാൻ കഴിക്കാം. റംബൂട്ടാൻ ചേർത്ത ഫ്രൂട്ട് സാലഡും മികച്ചത് തന്നെ.ഇതിൽ റംബൂട്ടാൻ സർബത്തും പരീക്ഷിക്കാവുന്ന വെറൈറ്റി ഒാപ്ഷനാണ്. ഇവയൊക്കെയം റംബൂട്ടാനിൽ പരീക്ഷിക്കാവുന്നതാണ്. കുട്ടികൾക്കും ഇവ നൽകാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.