പെരുംജീരക ചായ കഴിച്ചാൽ? അറിയാതെ പോയ രഹസ്യം
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകൾ പെരുംജീരക ചായയിൽ ഉണ്ട്
ചായകൾ കുടിക്കുന്നത് അത് ആരോഗ്യത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നു കൂടി നോക്കിയാണ്. പലരും ഇപ്പോൾ വിവധതരം ചായകൾ പരീക്ഷിക്കുന്ന തിരക്കിലാണ്. പാൽചായയിൽ നിന്നും മാറി ഗ്രീൻ ടീ, ഹെർബൽ ടീ, ജിഞ്ചർ ടീ എന്നിവ എല്ലാവരും തന്നെ പരീക്ഷിച്ചതാണ്.
പെരുംജീരക ചായ ഇവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് കാരണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകൾ പെരുംജീരക ചായയിൽ ഉണ്ട്. പെരുംജീരക ചായ വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതാണ്. എ, സി, ഡി തുടങ്ങിയ വിറ്റാമിനുകളാൽ സമ്ബുഷ്ടമാണ് പെരുജീരകം. കൂടാതെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ധാരാളമടങ്ങിയിടുണ്ട്.
പെരുംജീരക ചായ കുടിക്കുന്നത് ശീലമാക്കുന്നത് വഴി ദഹന പ്രവര്‍ത്തനവും കണ്ണിന്റെ ശക്തിയും വളരെയധികം മെച്ചപ്പെടുത്തുന്നു. ശരീരത്തിന്റെ ദഹന പ്രക്രിയയെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പോഷകങ്ങളുടെ അളവ് മികച്ച രീതിയില്‍ ഉത്തേജിപ്പിക്കാന്‍ പെരുംജീരക ചായയ്ക്ക് സാധിക്കും. അങ്ങനെ ശരീരത്തിലെ അനാവശ്യമായ തടിയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടാനും സാധിക്കും.
പെരുംജീരക ചായ ചേരുവകൾ
പെരുംജീരകം - ഒരു ടീസ്പൂൺ
പാൽ -രണ്ട് കപ്പ്
ഏലക്ക - 2
കുരുമുളക് - 4
ഇഞ്ചി - ഒരു കഷ്ണം
തേയില - 1ടീസ്പൂൺ
ശർക്കര - ആവശ്യത്തിന്
പെരുംജീരക ചായ തയ്യാറാക്കുന്ന വിധം
പെരുംജീരകം ചേർത്ത് വെളളം തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേയില, ഏലക്ക, കുരുമുളക്, ഇഞ്ചി, എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ചൂടാക്കിയ പാൽ കൂടെ ചേർക്കുക. ഇനി ഇതിലേക്ക് ശർക്കര പൊടിച്ചത് ചേർക്കുക. ചൂടാറി കഴിഞ്ഞാൽ ഒരു കപ്പിലേക്ക് പകർത്തി, ചായ അരിച്ചെടുത്ത് കുടിക്കാം.
ആരോഗ്യ ഗുണങ്ങള്‍
*ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
*ഉറക്കം പ്രോത്സാഹിപ്പിക്കുന്നു.
*മുലപ്പാൽ ഉൽപാദനത്തെ സഹായിക്കുന്നു.
*ദഹനത്തിന് സഹായിക്കുന്നു.
*ആന്റിഓക് സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കുന്നു.
*വായനാറ്റം കുറയ്ക്കാൻ കഴിയും.
*കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
*ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും നല്ലതാണ്.