Benefits of Fenugreek Seeds:  ഇന്ന് നമുക്ക് ഉലുവയുടെ ഗുണങ്ങൾ അറിയാം.  ഉലുവ എല്ലാ വീട്ടിലും ഉണ്ടാകുന്ന ഒരു സാധനം തന്നെയാണ്. ഇതിന്റെ ഉപയോഗം ആരോഗ്യത്തിന് വളരെയധികം നേട്ടങ്ങൾ നൽകുന്നു. ചെറിയ ചെറിയ ഉലുവയുടെ കഷ്ണത്തിലും മറഞ്ഞിരിക്കുന്നത് പല രോഗങ്ങളെയും പറത്താനുള്ള മാസ്മരിക ഔഷധങ്ങളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി സന്ധി വേദനയ്ക്കാണേലും ശരി ശരീരഭാരം കുറയ്ക്കാനാണേലും ശരി ഉലുവ ഒരു അടിപൊളി സാധനമാണ്.  മാത്രമല്ല ലൈംഗികപ്രശ്നങ്ങളുള്ള പുരുഷന്മാർ ഉലുവ സേവിക്കുന്നത് വളരെ പ്രയോജനകരമാണ്. 


Also Read: Benefits of Fenugreek Tea: കൊഴുപ്പും ശരീരഭാരവും കുറയ്ക്കണോ, ഉലുവ ചായ ശീലിച്ചോളൂ


ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനിയുടെ (Abrar Multani) അഭിപ്രായത്തിൽ ഉലുവയിൽ കാണപ്പെടുന്ന സപ്പോണിൻ ('saponin) പുരുഷന്മാരിൽ കാണപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ (testosterone) ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നതായി പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റ് തരത്തിലുള്ള ലൈംഗിക പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ ദിനവും ഒരു സ്പൂൺ ഉലുവ കഴിക്കുന്നത് ഉത്തമമാണ്. 


ഉലുവ കഴിക്കുന്നതിന്റെ മറ്റ് ഗുണങ്ങൾ (Other benefits of consuming fenugreek)


പ്രമേഹം നിയന്ത്രിക്കാൻ സഹായകമാണ് (Helpful in controlling diabetes)


ഉലുവയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് ((Blood sugar level) ) നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസമിക് (hypoglycemic) പ്രഭാവം കൊണ്ടായിരിക്കാം ഇത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് അറിയാം.


Also Read: Healthy Breakfast Tips: പ്രഭാതഭക്ഷണമായി ഇത് കഴിക്കൂ, ആരോഗ്യം വർദ്ധിക്കും, ഗുരുതരമായ രോഗങ്ങൾ വിട്ടുമാറും


കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു (Helpful in controlling cholesterol)


ഉലുവയിൽ naringenin എന്ന ഫ്ലേവനോയ്ഡ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ലിപിഡ് അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനൊപ്പം ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഇതിൽ കാണപ്പെടുന്നു, ഇത് വർദ്ധിച്ച കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.


ഉലുവ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു (Fenugreek helps in reducing inflammation)


ഉലുവയിൽ ലിനോലെനിക് (linolenic), ലിനോലെയിക് (linoleic) എന്നീ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ ആസിഡിന്റെ പെട്രോളിയം ഈതർ സത്തിൽ ശരീരത്തിലെ വീക്കം ഒഴിവാക്കാൻ സഹായിക്കുന്ന വിരുദ്ധ ബാഹ്യാവിഷ്ക്കാര പ്രവർത്തനം ഉണ്ട്.


Also Read: രാവിലെ വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ അരുത്


ഭാരം കുറയ്ക്കാൻ സഹായിക്കുന്നു (help in reducing weight)


ഉലുവയിൽ പല തരത്തിലുള്ള പോളിഫിനോളുകൾ  (Polyphenols) കാണപ്പെടുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇതിനൊപ്പം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഉലുവ മികച്ചതാണ്.


സന്ധി വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു (Gives relief from joint pain)


ഉലുവയിൽ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് തുടങ്ങിയ ഗുണങ്ങളുണ്ട്. ഇത് സന്ധി വേദനയിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നു.


Also Read: Relation Between Coffee and Corona: കാപ്പിയും കൊറോണയും തമ്മിൽ ബന്ധമുണ്ടോ? അറിയാം..


Dr Abrar Multani പറയുന്നതനുസരിച്ച് ഉലുവയിൽ ചൂട് കൂടുതലുണ്ട്.  അതുകൊണ്ട് ഇത് കൂടുതൽ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിലെ തൊലിക്ക് (Skin) പ്രശ്നം ഉണ്ടാക്കും.  ഇനി നിങ്ങൾക്ക്   ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ ഉലുവ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ ഉപയോഗിക്കുക. ഇതിനെ നിങ്ങൾക്ക് ഉണ്ടാക്കുന്ന പച്ചക്കറിയിലും ചേർത്ത് കഴിക്കാം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക