Egg Eating Benefits: ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയാൽ ഗുണമോ ദോഷമോ?
നിങ്ങൾ പ്രഭാതഭക്ഷണത്തിൽ മുട്ട കഴിച്ചാൽ, അത് ദിവസം മുഴുവൻ ഊർജം നൽകും, നിങ്ങളുടെ ഭാരവും നിയന്ത്രണവിധേയമാകും. പ്രഭാതഭക്ഷണത്തിൽ മുട്ട എങ്ങനെ കഴിക്കാമെന്ന് പരിശോധിക്കാം.
ആരോഗ്യം നിലനിർത്താൻ വിദഗ്ധർ എപ്പോഴും ഹൃദ്യമായ പ്രഭാതഭക്ഷണമാണ് ശുപാർശ ചെയ്യുന്നത്. നിങ്ങളുടെ പ്രഭാതഭക്ഷണം പ്രോട്ടീൻ അടങ്ങിയിരിക്കുന്ന തരത്തിലായിരിക്കണം, അതുവഴി നിങ്ങൾക്ക് ദിവസം മുഴുവൻ ഊർജം ലഭിക്കും. പ്രഭാതഭക്ഷണത്തിനുള്ള മികച്ച ഓപ്ഷനാണ് മുട്ട . നിങ്ങൾ പ്രഭാതഭക്ഷണത്തിൽ മുട്ട കഴിച്ചാൽ, അത് ദിവസം മുഴുവൻ ഊർജം നൽകും, നിങ്ങളുടെ ഭാരവും നിയന്ത്രണവിധേയമാകും. പ്രഭാതഭക്ഷണത്തിൽ മുട്ട എങ്ങനെ കഴിക്കാമെന്ന് പരിശോധിക്കാം.
പ്രഭാതഭക്ഷണത്തിൽ മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ഇത് കഴിക്കുന്നതിലൂടെ പേശികൾ ശക്തിയും ശരീരഭാഗങ്ങൾ ശരിയായി പ്രവർത്തിക്കുകയും ചെയ്യും. മുട്ടയിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ശക്തി നൽകുന്നു. ധാരാളം വിറ്റാമിനുകളും മുട്ടയിൽ കാണപ്പെടുന്നു. മുട്ട കഴിച്ചാൽ ശരീര ഭാരം കുറയും എന്ന് ചില പഠനങ്ങളുണ്ട്. എന്നാൽ കൊളസ്ട്രോൾ ഭീതിയിൽ ആളുകൾ മുട്ട കഴിക്കുന്നത് ഒഴിവാക്കാറുണ്ട്.
മുട്ട കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
മുട്ടയിലെ കൊഴുപ്പ് കൊളസ്‌ട്രോൾ കൂട്ടുമെന്ന് പലരും പറയാറുണ്ട്. എന്നാൽ ഇതൊരു തെറ്റായ ധാരണയാണ്. ഡയറ്ററി കൊളസ്‌ട്രോൾ അതായത് നല്ല കൊളസ്‌ട്രോളാണ് മുട്ട കാരണം കൂടുന്നത്. ഈ നല്ല കൊളസ്ട്രോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രഭാതഭക്ഷണത്തിൽ മുട്ട എളുപ്പത്തിൽ കഴിക്കാം. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ഘടകങ്ങൾ നിങ്ങളുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. കോളിൻ നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും ശക്തി വർദ്ധിപ്പിക്കുന്നു. അതേസമയം, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പുഴുങ്ങിയ മുട്ടയിൽ കൂടുതൽ പോഷകങ്ങൾ
പ്രഭാതഭക്ഷണത്തിന് വേവിച്ച മുട്ട കഴിക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. ഇതിൽ കലോറി കുറവാണ്, ഇത് കൊഴുപ്പ് ഉരുകാൻ ശരീരത്തിന് അവസരമൊരുക്കും. രാവിലെ മുട്ട പുഴുങ്ങിയത് കഴിച്ചാൽ ശക്തി ലഭിക്കുകയും ഭാരം
നിയന്ത്രണവിധേയമാകുകയും ചെയ്യും. ഇത് കൂടാതെ മുട്ട സാലഡും കഴിക്കാം. വേണമെങ്കിൽ, പ്രഭാതഭക്ഷണത്തിന് എണ്ണ കുറച്ച് സ്ക്രാംബിൾ ചെയ്ത മുട്ടയും കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.