പഞ്ചസാര ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പ്രമേഹം പോലുള്ള രോ​ഗങ്ങളിലേക്ക് പഞ്ചസാരയുടെ അമിത ഉപയോ​ഗം വഴിവയ്ക്കും. എന്നാൽ പലർക്കും മധുരം ഇല്ലാതെ പറ്റില്ല. അതിനാൽ തന്നെ പഞ്ചസാരയ്ക്ക് ഒരു നല്ല ബദലാണ് ശർക്കര. സ്വാഭാവിക മധുരം വലിയ ദോഷം ചെയ്യുന്നില്ല. അതിനാൽ ശർക്കര മികച്ച ഒരു ബദലായി കണക്കാക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പനി, ജലദോഷം, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ശർക്കര വളരെ നല്ലതാണ്. ശർക്കരയിൽ ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശർക്കരയിൽ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമായതിനാൽ, ശരീരത്തിൽ ഹീമോ​ഗ്ലോബിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ക്ഷീണം കുറയ്ക്കുന്നതിനും ശർക്കര വളരെ നല്ലതാണ്.


രക്തശുദ്ധിക്കും വാത-പിത്ത സംബന്ധമായ അസ്വസ്ഥതകൾക്കും ശർക്കര മികച്ച ഒരു പ്രതിവിധിയാണ്. ശർക്കര ദഹന എൻസൈമുകളുടെ പ്രകാശനത്തെ സഹായിക്കുന്നു. മലബന്ധവും മറ്റ് ദഹന സംബന്ധമായ അസുഖങ്ങളും ഉള്ളവർക്ക് ശർക്കര വളരെ നല്ലതാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.