മികച്ച ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ധാന്യമാണ് റാ​ഗി. വളരെയധികം പോഷക ​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് റാ​ഗി. കുഞ്ഞുങ്ങൾക്ക് കുറുക്ക് രൂപത്തിൽ റാ​ഗി നൽകാറുണ്ട്. മുതിർന്നവർക്കും നല്ലൊരു ഭക്ഷണമാണ് റാ​ഗി. പല രോ​ഗങ്ങളെയും തടയാൻ റാ​ഗിക്ക് കഴിയും. പ്രമേഹമുള്ളവർക്ക് അരിക്ക് പകരമായി ഉപയോ​ഗിക്കാം. റാ​ഗിയിൽ മികച്ച അളവിൽ നാരുകളും ഫൈറ്റിക് ആസിഡും കാത്സ്യവും പ്രോട്ടീനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയുള്ളവർ റാ​ഗി കഴിക്കുന്നത് വളരെ നല്ലതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

റാഗിയില്‍ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് അരിയ്ക്കും ഗോതമ്പിനും പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണ് റാഗി. ഇത് അമിത വിശപ്പിനെ നിയന്ത്രിക്കും. ഇതിലെ ഡയറ്റെറി ഫൈബറാണ് അമിതമായ വിശപ്പിനെ ഇല്ലാതാക്കുന്നത്. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റുകളും പോളിഷ് ചെയ്യാത്തതാണ്. ഇവയും വളരെ ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. റാഗിയിൽ കാണപ്പെടുന്ന മഗ്നീഷ്യം ക്രമേണ ഇൻസുലിന്റെ സംവേദനക്ഷമത വർദ്ധിപ്പിക്കും. അതിനാൽ ടൈപ്പ് 2 പ്രമേഹത്തിൽ കാണപ്പെടുന്ന ഇൻസുലിൻ പ്രതിരോധത്തെ ഇത് ചെറുക്കുന്നു. 


ALSO READ: Weight loss tips: ശരീരഭാരം കുറയ്ക്കണോ... രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്


പ്രമേഹത്തിന് മാത്രമല്ല, കൊളസ്‌ട്രോൾ കുറയ്ക്കാനും റാഗി നല്ലതാണ്. ഇതിലെ നാരുകള്‍ രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കി രക്തപ്രവാഹം സു​ഗമമാക്കുന്നു. ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും റാ​ഗി മികച്ചതാണ്. ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ റാ​ഗി സഹായിക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും റാ​ഗി മികച്ച ഭക്ഷണമാണ്. കാത്സ്യം സമ്പുഷ്ടമായ റാ​ഗി എല്ലുകളുടെ ആരോ​ഗ്യത്തിനും മികച്ചതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.