തൊട്ടാൽ വാടുന്ന തൊട്ടവാടി ചില്ലറക്കാരനല്ല; ഗുണങ്ങൾ എന്തൊക്കെ?
ശരീരത്തിലെ വിഷാംശങ്ങളെ പുറത്ത് കളയാനും പ്രമേഹവും രക്തസമ്മർദ്ദവും കുറയ്ക്കാനും ദഹനം സുഗമമാക്കാനും ഒക്കെ തൊട്ടവാടിയ്ക്ക് കഴിവുണ്ട്.
നമ്മുടെ മുറ്റത്തും തൊടിയിലും ധാരാളമായി കണ്ട് വരുന്ന തൊട്ടവാടിയുടെ (Touch Me Not) ആരോഗ്യഗുണങ്ങൾ ഏറെയാണ്. ലോകത്തെമ്പാടം കണ്ട് വരുന്ന ഒരു ചെടിയാണ് തൊട്ടവാടി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്ത് കളയാനും പ്രമേഹവും രക്തസമ്മർദ്ദവും കുറയ്ക്കാനും ദഹനം സുഗമമാക്കാനും ഒക്കെ തൊട്ടവാടിയ്ക്ക് കഴിവുണ്ട്. തൊട്ടവാടിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
ശരീരത്തിലെ വിഷാംശം പുറന്തള്ളും
ശരീരത്തിൽ മെറ്റബോളിസം (Metabolism) നടക്കുമ്പോഴും എക്സ്റേ മൂലവും ഇൻഡസ്ട്രയിൽ കെമിക്കൽസ് മൂലവും ശരീരത്തിൽ അടിഞ്ഞ കൂടുന്ന വിഷവസ്തുക്കളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാം തൊട്ടവാടിക്ക് സാധിക്കും. അത്പോലെ തന്നെ നര ഇല്ലാതാക്കാനും, പ്രായമാകുന്നതിന് മുമ്പ് വയസ്സാകുന്നത് തടയാനും ഒക്കെ തൊട്ടവാടി സഹായിക്കും. മാത്രമല്ല തോട്ടവാടിക്ക് ആന്റി ഓക്സിഡന്റ് കഴിവുകളും ധാരാളം ഉണ്ട്.
ALSO READ: Immunity booster: പ്രഭാത ചായയിൽ ഈ രണ്ടു സാധനങ്ങൾ ചേർക്കൂ.. പ്രതിരോധശേഷി വർധിക്കും, സംശയമില്ല!
പ്രമേഹം കുറയ്ക്കും
പ്രമേഹം ഒരിക്കലും പൂർണമായി കുറയ്ക്കാൻ സഹായിക്കില്ല. എന്നാൽ സാധാരണ നിലയിൽ രക്തത്തിലെ പ്രമേഹത്തിന്റെ (Diabetics) അളവ് കാത്ത് സൂക്ഷിക്കാൻ സാധിക്കും. ഇങ്ങനെ പ്രമേഹത്തിന്റ അളവ് സാധാരണ നിലയിൽ സൂക്ഷിക്കാൻ തൊട്ടവാടി സഹായിക്കും.
ALSO READ: Vegetable juice: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തക്കാളി ജ്യൂസ് നല്ലത്
രക്തസമ്മർദ്ദം
പ്രമേഹം പോലെ തന്നെ സാധാരണയായി കണ്ട് വരുന്ന മറ്റൊരു ആരോഗ്യാവസ്ഥയാണ് രക്തസമ്മർദ്ദം (Blood Pressure). പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നത് പോലെ തന്നെ രക്തസമ്മർദ്ദം കുറയ്ക്കാനും തൊട്ടവാടിക്ക് കഴിയും.
വേദനസംഹാരിയായി പ്രവർത്തിക്കും
വാതം മൂലമുണ്ടാകുന്ന വേദന, നീര്, വീക്കം പെരുപ്പ് ഇവയെല്ലാം കുറയ്ക്കാൻ തൊട്ടവാടിക്ക് കഴിവുണ്ട്. തൊട്ടവാടി അരച്ച് വേദനയുള്ളിടത് (Pain) തേച്ച് ഒരു രാത്രി മുഴുവൻ വെച്ചിരുന്നത് പിറ്റേന്ന് രാവിലെ നീരും വീക്കവും വേദനയും കുറയും. തോട്ടവാടി ഉപയോഗിക്കുന്നത് വാതം പോലെയുള്ള പ്രശ്‌നത്തിന്റെ അവസ്ഥയ്ക്ക് മാറ്റം കൊണ്ട് വരാൻ തൊട്ടവാടിക്ക് സാധിക്കും.
ALSO READ: Clove Benefits: പുരുഷന്മാർ ദിനവും 3 ഗ്രാമ്പൂ കഴിക്കുന്നത് വളരെയധികം ഫലപ്രദം
മുറിവ് ഉണങ്ങാൻ സഹായിക്കും
തോട്ടവാടിക്ക് നീരും വേദനയും ഇല്ലാതാക്കാൻ കഴിവുള്ളത് പോലെ തന്നെ മുറിവുണക്കാനും സഹായിക്കും. തൊട്ടവാടിക്ക് മുറിവുകൾ ഉണക്കാൻ ഉള്ള കഴിവുകൾ ഉണ്ടെന്ന് പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. തൊട്ടാവാടി അരച്ച് മുറിവുള്ളിടത് പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...