നെയ്യും നാരങ്ങയും ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതിനൊപ്പം ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്. ശരീരത്തിലെ പല പ്രശ്‌നങ്ങളിൽ നിന്നും പോംവഴി എന്ന രീതിയിലും ഇവ ഉപയോഗിക്കാം. ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നാരങ്ങ സഹായിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആയുർവേദത്തിൽ നാരങ്ങയും നെയ്യും ഒരുമിച്ചു കഴിക്കുന്നതാണ് ഉത്തമം. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാകും.


ശരീരഭാരം കുറയ്ക്കൽ


നാടൻ നെയ്യ്, നാരങ്ങ എന്നിവയുടെ മിശ്രിതം ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്, നിങ്ങൾക്ക് ഇത് പയറുവർഗ്ഗങ്ങളിൽ ഉപയോഗിക്കാം. രാവിലെ എഴുന്നേറ്റ് ചെറുനാരങ്ങയും നെയ്യും ചേർത്ത് ചെറുചൂടുള്ള വെള്ളത്തിൽ കുടിക്കുക. ഈ പതിവ് പിന്തുടരുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇതിനൊപ്പം തന്നെ ശരിയായ ഭക്ഷണക്രമവും വ്യായാമവും പാലിക്കേണ്ടതുണ്ട്.


മുടികൊഴിച്ചിൽ കുറയുന്നു 


നാരങ്ങയും നെയ്യും ഒരുമിച്ച് ഉപയോഗിച്ചാൽ മുടികൊഴിച്ചിലിനെ മറി കടക്കാം. ഒരു പാത്രത്തിൽ നെയ്യ് എടുത്ത് അതിൽ കുറച്ച് തുള്ളി നാരങ്ങ നീര് ചേർക്കുക, ഇത് നിങ്ങളുടെ മുടിയുടെ വേരുകളിലും തലയോട്ടിയിലും പുരട്ടുക. കുറച്ച് മണിക്കൂറുകൾക്ക് ശേഷം മുടി കഴുകുക.താരൻ, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഇത് വഴി ഇല്ലാതാക്കും.


മുഖം വൃത്തിയാക്കുന്നു


നാരങ്ങയും നെയ്യും ചേർന്ന മിശ്രിതം മുഖത്തെ പാടുകളെ  ഇല്ലാതാക്കാൻ ഫലപ്രദമാണ്, ഇതിനായി അൽപ്പം നെയ്യ് എടുത്ത് അതിൽ നാരങ്ങാനീര് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ പാടുകളുടെ പ്രശ്‌നത്തിൽ നിന്നും രക്ഷിക്കും.  മുഖത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യും.


രോഗപ്രതിരോധ ശേഷിക്ക്


നെയ്യും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ചെറുനാരങ്ങയിലും നെയ്യിലും ആന്റിഓക്‌സിഡന്റുകൾ ധാരാളമായുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിക്കും. ഇതിനായി ചെറുനാരങ്ങയും നെയ്യും ചൂടുവെള്ളത്തിൽ കലക്കി ദിവസവും കുടിക്കുന്നത് ഫലപ്രദമാകും. 


ഗ്യാസിൽ നിന്ന് ആശ്വാസം 


നാരങ്ങയും നെയ്യും പല വിധത്തിൽ കഴിക്കാമെന്ന് വിദഗ്ധർ പറയുന്നു. മലബന്ധം , കുടൽ, പിത്തരോഗങ്ങൾ എന്നിവ അകറ്റാൻ ഫലപ്രദമാണ്, മലബന്ധം ഉണ്ടെങ്കിൽ, 1 സ്പൂൺ നെയ്യും ചെറുനാരങ്ങാനീരും ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ മലബന്ധം അകറ്റാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ